Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 12th Sep 2024
 
 
സിനിമ
  Add your Comment comment
മഞ്ജു വാരിയര്‍ പ്രധാന കഥാപാത്രമായി എത്തുന്ന ഫൂട്ടേജ് റിലീസ് ഈ 23ന്
Text By: Reporter, ukmalayalampathram
മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫൂട്ടേജ് എന്ന സിനിമ ഓഗസ്റ്റ് 23ന് തിയറ്ററുകളില്‍ എത്തും. എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഫൂട്ടേജ് എന്ന ചിത്രമാണു ഫൂട്ടേജ്.
ഓഗസ്റ്റ് രണ്ടിന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റി വച്ചിരുന്നു. മഞ്ജു വാര്യര്‍ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് ആണ്. വിശാഖ് നായരും ഗായത്രി അശോകും ആണ് ടീസറില്‍ ഉള്ളത്. ഇരുവരും ഒന്നിച്ചുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ ഏറെ ശ്രദ്ധനേടിയിരുന്നു.


അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്‌സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റര്‍ സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ വിശാഖ് നായര്‍, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആഗസ്റ്റ് 2നാണ് ചിത്രം തീയറ്ററില്‍ എത്തുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.
 
Other News in this category

 
 




 
Close Window