നഗ്നചിത്രം പകര്‍ത്തിയ ഡോക്ടര്‍ ഇന്ത്യക്കാരനാണെന്നു പോലീസ്. പേര് ഒമര്‍ ഇജാസ്. അമേരിക്കയിലെ ആശുപത്രിയില്‍ നിന്നാണ് വീഡിയോകള്‍പകര്‍ത്തിയത്. നഗ്ന വിഡിയോ പകര്‍ത്തുന്നതില്‍ വിദഗ്ധനായിരുന്നു ഇജാസ്. ആശുപത്രികളിലെ കുളിമുറിയിലും വസ്ത്രം മാറുന്ന സ്ഥലങ്ങളിലും ആശുപത്രി മുറികളിലും ഒളിക്യാമറ സ്ഥാപിച്ചാണ് വീഡിയോ പകര്‍ത്തിയിരുന്നത്. ഇയാള്‍ വിവാഹിതനാണ്.
ഇജാസ് പകര്‍ത്തിയ 13,000 വീഡിയോകളാണ് പൊലീസ് കണ്ടെത്തിയത്. 15 കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തു. രണ്ട് വയസ് മാത്രം ഉള്ള കുട്ടികളുടെയും അബോധാവസ്ഥയില്‍ ഉറങ്ങിപ്പോയ സ്ത്രീകളുടേയും ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ഇയാള്‍ ചെയ്തിരുന്നു.
ഇന്റേണല്‍ മെഡിസിനില്‍ സ്പെഷ്യലൈസ് ചെയ്തയാണ് ഇജാസ്. തൊഴില്‍ വിസയിലാണ് അമേരിക്കയില്‍ എത്തിയത്. ചില വീഡിയോകള്‍ ക്ലൗഡ് സ്റ്റോറേജിലേക്ക് എജാസ് അപ്ലോഡ് ചെയ്തിരിക്കാമെന്നു പോലീസ് പറയുന്നു. ലൈംഗിക കുറ്റകൃത്യങ്ങള്‍ ചുമത്തി ഇജാസിനെ അറസ്റ്റ് ചെയ്തു. |