നിരവധി പ്രാദേശിക സംഗമങ്ങള്‍ യുകെയിലെ മലയാളികള്‍ വിജയകരമായി നടത്തി കൊണ്ട് പോകുന്നുണ്ടെങ്കിലും അവയെ എല്ലാം വെല്ലുന്ന മലയാളി സംഗമം ഒരുക്കാന്‍ ബ്രിട്ടനിലെ പുതുപ്പള്ളിക്കാര്‍ തയ്യാറെടുക്കുന്നു. 11-ാമത് പുതുപ്പള്ളി മണ്ഡലം സംഗമത്തിന്റെ പ്രാഥമിക ഘട്ടം പൂര്‍ത്തിയായപ്പോള്‍ തന്നെ നിരവധി കുടുംബങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് ഏഴു മണി വരെയാണ് കുടുംബാംഗങ്ങള്‍ സ്നേഹ സൗഹൃദങ്ങള്‍ പുതുക്കുവാനായി ഒക്ടോബര്‍ 12ന് ബ്രിസ്റ്റോളിലെ സെന്റ് ജോണ്‍സ് ഹാളില്‍ ഒത്തുചേരുന്നതാണ്.
ഇത് വരെ നടന്നവയില്‍ നിന്നെല്ലാം വ്യത്യസ്തമായി യുകെയിലെ മുഴുവന്‍ പുതുപ്പള്ളി മണ്ഡലക്കാരെയും ഒന്നിച്ച് സംഗമ വേദിയില്‍ എത്തിക്കാനായി കഠിന പ്രയത്നത്തിലാണ് സംഘാടകര്‍. വാകത്താനം, മണര്‍കാട്, പുതുപ്പളളി, മീനടം, പാമ്പാടി, തിരുവഞ്ചൂര്‍, പനച്ചികാട്, കുറിച്ചി, അകലക്കുന്നം, കങ്ങഴ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഒന്നുചേര്‍ന്നാണ് പുതുപ്പള്ളി സംഗമം ആഘോഷമാക്കാന്‍ ഒരുങ്ങുന്നത്. നാടിന്റെ സ്മൃതി ഉണര്‍ത്തുന്ന വാശിയേറിയ പകിടകളി, നാടന്‍ പന്തുകളി, വടംവലി മത്സരവും ഗാനമേളയും മേളത്തിന് അകമ്പടി സേവിക്കും.
മുന്‍വര്‍ഷങ്ങളിലെപ്പോലെ സംഗമ ഹാളില്‍ എത്തിച്ചേരുന്ന മുഴുവന്‍ കുടുബാംഗങ്ങള്‍ക്കും നല്‍കുവാനായി പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കുന്നതിനു പുറമേ വൈകുന്നേരം ലൈവ് നാടന്‍ തട്ടുകടയും ഒരുക്കി വ്യത്യസ്തതയാര്‍ന്ന രൂചിക്കുട്ടിലുളള ഭക്ഷണവും തയ്യാറാക്കി നല്‍കുന്നതാണ്. പ്രകൃതി രമണീയത കൊണ്ട് പ്രവാസികളുടെ നന്മയും സൗഹൃദവും പങ്കുവയ്ക്കപ്പെടുന്ന വേദിയായി ഒക്ടോബര്‍ 12ന് ബ്രിസ്റ്റോള്‍ മാറും എന്നതിന് തെല്ലും സംശയമില്ല.
കുടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ലിസാ 07528236705, റോണി 07886997251
സ്ഥലത്തിന്റെ വിലാസം
St Johns Hall, Lodge Causeway, Fishpond Bristol, UK. BS16 3QG |