"പവര്‍ ഗ്രൂപ്പ് നേരത്തെ ഉണ്ട്, എന്നെയും അച്ഛനെയും വിലക്കിയത് ഒരേ സംഘമാണ്. പരാതി പറയാനാകാതെ നിരവധിപേരുണ്ട്. താര സംഘടനയെ കുറിച്ച് ഞാന്‍ പറയാനില്ല. ഭയന്നിട്ടല്ല, വിലക്കിയതുകൊണ്ടാണ് ഒന്നും പറയാത്തത് " - അന്തരിച്ച നടന്‍ തിലകന്റെ മകന്‍ ഷമ്മി തിലകന്‍. സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കില്ല. ഇരകള്‍ തെരുവിലിറങ്ങട്ടെ. ചെറിയ കാര്യങ്ങള്‍ മാത്രമാണ് പുറത്തുവന്നതെന്നും ഷമ്മി തിലകന്‍ പറഞ്ഞു.
മലയാള സിനിമാ മേഖലയില്‍ നടക്കുന്ന പല കാര്യങ്ങളെ കുറിച്ചും തുറന്നു പറച്ചിലുകള്‍ നടത്തിയിട്ടുള്ള നടനായിരുന്നു തിലകന്‍. ഇതിന് പിന്നാലെ പല സിനിമകളിലും തനിക്ക് വേഷങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ നടന്‍ നേരത്തെ പ്രതികരിച്ചിരുന്നു . 'ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളന്‍' എന്ന അടികുറിപ്പോടെയാണ് ഷമ്മി തിലകന്‍ തിലകനോടൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ഫെയ്‌സ്ബുക്കിലാണ് ചിത്രം പങ്കുവച്ചത്.
താരസംഘടനയായ 'അമ്മ' യുടെ പല നിലപാടുകള്‍ക്കെതിരെ ശക്തമായി എതിര്‍പ്പ് അറിയിക്കുകയും അതൃപ്തി പ്രകടപ്പിക്കുകയും ചെയ്ത നടനാണ് തിലകന്‍. 2010 ല്‍ സംഘടനയില്‍ നിന്നും തിലകനെ പുറത്താക്കിയിരുന്നു. |