ആരോപണവിധേയര്‍ മാറിനിന്ന് അന്വേഷണം നേരിടട്ടെ എന്ന് താരം. അന്വേഷണ സംഘം സമീപിച്ചാല്‍ താന്‍ പൂര്‍ണമായും സഹകരിക്കും. കമ്മിറ്റിയുമായി ആദ്യം സംസാരിച്ചത് താനായിരുന്നു. കൊച്ചിയില്‍ തന്റെ ഉടമസ്ഥതയിലുള്ള ഫുട്‌ബോള്‍ ക്ലബ് ഫോര്‍ക്ക കൊച്ചിയുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
സിനിമാ സെറ്റുകള്‍ക്ക് ഏകീകൃത സ്വഭാവം കൈവരണം. കുറ്റം തെളിഞ്ഞാല്‍, മാതൃകാപരമായ ശിക്ഷാ നടപടിയുണ്ടാവണം. വ്യാജ ആരോപണങ്ങള്‍ ഉണ്ടെങ്കില്‍ അത്തരക്കാര്‍ക്കെതിരെയും നടപടിയെടുക്കണം. ആരോപണ വിധേയരുടെ പേര് പുറത്തു വിടുന്നതില്‍ നിയമതടസമില്ല. അതില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാര്‍ ആണെന്നും പൃഥ്വിരാജ്. |