നോര്‍ത്ത് ഇംഗ്ലണ്ടിലെയും സ്‌കോട്ട്‌ലന്‍ഡിലെയും ഓര്‍ത്തഡോക്സ് ചര്‍ച്ചുകളെ ഉള്‍പ്പെടുത്തി ബ്ലെയ്ഡണ്‍ ക്രിക്കറ്റ് ക്ലബ്ബില്‍ നടക്കുന്ന ടൂര്‍ണമെന്റ് രാവിലെ ഒന്‍പതു മണിക്കാണ് ആരംഭിക്കുക. മുന്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന എല്‍.എല്‍.ഡോ. തോമസ് മാര്‍ മക്കാറിയോസിന്റെ സ്മരണാര്‍ത്ഥമാണ് ഈ ടൂര്‍ണമെന്റ് നടത്തുന്നത്.
ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ഈയിടെയാണ് ഈ ദേവാലയം കൂദാശ ചെയ്തത്. പള്ളിയുടെ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ യൂത്ത് മൂവ്മെന്റ് (ഒസിവൈഎം) പ്രദേശത്തെ പള്ളികള്‍ തമ്മിലുള്ള ബന്ധം സമ്പന്നമാക്കുന്നതിനായിട്ടാണ് ഈ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
ഒസിവൈഎം ന്യൂകാസില്‍ അംഗങ്ങള്‍ പള്ളി അംഗങ്ങള്‍ക്കായി മതപരവും സാമൂഹികവും വിനോദപരവുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ സജീവമായി സംഘടിപ്പിച്ചു വരികയാണ്. ഒപ്പം ഫണ്ട് ശേഖരണ പ്രവര്‍ത്തനങ്ങളും പ്രദേശത്തെ പ്രാദേശിക കമ്മ്യൂണിറ്റികളെ പിന്തുണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പതിവായി നടത്തുന്നുണ്ട്. |