അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബംഗ്ലാദേശ് അതിര്‍ത്തി ജില്ലയായ ജയന്തിയ ഹില്‍സ് ജില്ലയിലെ ഒരു പ്ലാന്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരെയുള്ളതാണ് മൃതദേഹം കണ്ടെത്തിയ സ്ഥലം. ഓഗസ്റ്റ് 26 നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ കണ്ടെത്തിയ പാസ്പോര്ട്ടില് നിന്നാണ് മരിച്ചത് ഇഷാഖ് അലി ഖാന് പന്നയാണെന്ന് തിരിച്ചറിഞ്ഞത്.
ബംഗ്ലാദേശിലെ പിരോജ്പുര്‍ ജില്ലയില്‍ നിന്നുള്ള അവാമി ലീഗ് നേതാവായിരുന്നു പന്ന. ബംഗ്ലാദേശ് ഛത്ര ലീഗ് മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. ഷെയ്ഖ് ഹസീന സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ ജനകീയ പ്രക്ഷോഭത്തിന് പിന്നാലെ ഇദ്ദേഹത്തെ കാണാതായിരുന്നു.
മൃതദേഹം പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബംഗ്ലാദേശില്‍ നിന്ന് രക്ഷപ്പെടാനായി അതിര്‍ത്തി കടന്ന് വന്ന ഇദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ബംഗ്ലാദേശിലെ അതിര്‍ത്തി സേനയായ ബോര്‍ഡര്‍ ഗാര്‍ഡിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടതാണെന്നും അഭ്യൂഹമുണ്ട്. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബംഗ്ലാദേശിലുള്ള ബന്ധുക്കള്‍ക്ക് കൈമാറും. |