ക്രോയ്ഡോന്‍ സെന്റ്. ജൂഡ് വിത്ത് സെന്റ്. എയ്ഡന്‍ ഹാളില്‍ ഞായറാഴ്ച വൈകിട്ട് ആറു മണി മുതലാണ് സമ്മേളനം. ചടങ്ങില്‍ വെച്ച് ഒഐസിസി (യുകെ)യുടെ തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേല്‍ക്കും. യു കെയിലെ വിവിധ റീജിയണല്‍ കമ്മിറ്റികളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമായി നിരവധി പ്രവര്‍ത്തകര്‍ നാഷണല്‍ കമ്മിറ്റിക്ക് അനുമോദനങ്ങളും അഭിവാദ്യങ്ങളും അര്‍പ്പിക്കുവാന്‍ എത്തിച്ചേരും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനും ഏകോപനത്തിനുമായി ഒഐസിസി (യുകെ) സറെ റീജിയന്‍ പ്രസിഡന്റ് വില്‍സന്‍ ജോര്‍ജിനെ പ്രോഗ്രാം കണ്‍വീനര്‍ ആയി തെരഞ്ഞെടുത്തു.
പ്രവാസി മലയാളികള്‍ക്കിടയിലെ കരുത്തുറ്റ സംഘടനകളില്‍ ഒന്നായ ഒഐസിസിയുടെ യുകെയിലെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തുടനീളം വ്യാപിപ്പിക്കുക, സംഘടനയില്‍ വനിതകള്‍ / യുവാക്കള്‍ എന്നിവര്‍ക്ക് മതിയായ പ്രാധാന്യം നല്‍കി നേതൃനിരയിലേക്ക് ഉയര്‍ത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കെ പി സി സി ഷൈനു ക്ലെയര്‍ മാത്യൂസിനെ അധ്യക്ഷ ആക്കിക്കൊണ്ട് ഒ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റി പുനസംഘടിപ്പിച്ചത്. പ്രസിഡന്റ്, 5 വര്‍ക്കിങ് പ്രസിഡന്റുമാര്‍, 5 വൈസ് പ്രസിഡന്റുമാര്‍, 4 ജനറല്‍ സെക്രട്ടറിമാര്‍, 15 ജോയിന്റ് സെക്രട്ടറിമാര്‍, ട്രഷറര്‍, ഔദ്യോഗിക വക്താവ്, നാലംഗ ഉപദേശക കമ്മിറ്റി, 10 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി, 4 യുവജന പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പടെ 49 ഭാരവാഹികളെയാണ് ഓഗസ്റ്റ് 16ന് കെപിസിസി പ്രഖ്യാപിച്ചത്.
സംഘടനയുടെ വാര്‍ത്താകുറിപ്പുകള്‍ പുറത്തിറക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ / സമ്മേളനങ്ങള്‍ സംബന്ധമായ വാര്‍ത്തകള്‍, സംഘടനയുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ തുടങ്ങിയവ ഔദ്യോഗികമായി അറിയിക്കുന്നതിനുമായി രണ്ട് അംഗ മീഡിയ സെല്ലും രൂപീകരിച്ചിട്ടുണ്ട്.
യുകെയിലുടനീളം ഒഐസിസിയുടെ സംഘടന സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ റീജിയന്‍ കമ്മിറ്റികളുടെ രൂപീകരണം, സമൂഹത്തിലെ നാനാ മേഖലകളില്‍ നിന്നുള്ളവരെ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നതിനുതകുന്ന കര്‍മ്മ പദ്ധതികളുടെ ആസൂത്രണം, സ്ത്രീകള്‍ / യുവജങ്ങള്‍ / ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ക്ക് സംഘടന പ്രഥമ പരിഗണന നല്‍കുമെന്നും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭാരവാഹികളുടേയും ഒറ്റക്കെട്ടായ പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായും പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് പറഞ്ഞു.
നേരത്തെ ഒഐസിസി (യുകെ)യുടെ ചുമതല വഹിക്കുന്ന കെപിസിസി ഭാരവാഹികളായ വി പി സജീന്ദ്രനും എം എം നസീറും യുകെ സന്ദര്‍ശിക്കുകയും നാഷണല്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തുകൊണ്ട് ഒ ഐ സി സി നേതാക്കന്മാരും പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച നടത്തുകയും അതുപ്രകാരം കെ പി സി സിക്ക് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഒ ഐ സി സിയുടെ യുകെ ഘടകം പുനഃസംഘടിപ്പിക്കപ്പെട്ടത്.
നേരത്തെ ഒ ഐ സി സി (യു കെ) - യുടെ ചുമതല വഹിക്കുന്ന കെ പി സി സി ഭാരവാഹികളായ വി പി സജീന്ദ്രന്‍, എം എം നസീര്‍ യുകെ സന്ദര്‍ശിച്ചു ഒഐസിസി നേതാക്കന്മാരും പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച നടത്തുകയും വിശദമായ റിപ്പോര്‍ട്ട് കെ പി സി സിക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. |