ഇപ്സ്വിച്ച് മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ എട്ടിന്. മലയാളി മങ്ക മത്സരം, ഐഎംഎയിലെ ചുണക്കുട്ടികളുടെ വടംവലി, ഓണസദ്യ, കലാവിരുന്ന്, ഡിജെ പാര്‍ട്ടി - ഇതു ചരിത്രം കുറിക്കും |
Text By: Reporter, ukmalayalampathram |
യുകെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ ഇപ്സ്വിച്ച് മലയാളി അസോസിയേഷന്‍ അതിഗംഭീരമായി ഓണം ആഘോഷിക്കുന്നു. മലയാളി മങ്ക മത്സരവും ഐഎംഎയിലെ ചുണക്കുട്ടികളുടെ വടം വലി മത്സരവും അരങ്ങിന്റെ വലിയ കാഴ്ചയാകും. സ്വാദിഷ്ഠമായ ഓണസദ്യയും കലാവിരുന്നും ഡിജെ പാര്‍ട്ടിയും ഉണ്ട്. സെപ്റ്റംബര്‍ എട്ടിന് ഞായറാഴ്ച ആവേശപ്പുലരി 2024മായി നിങ്ങളുടെ മുന്നിലേക്ക് വരികയാണ്.
ഇപ്സ്വിച്ചിലെ സെന്റ് ആല്‍ബന്‍സ് സ്‌കൂളില്‍ വച്ച് സെപ്റ്റംബര്‍ എട്ടിനു നടക്കുന്ന ഓണാഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തുകൊള്ളുന്നു. ഓണാഘോഷത്തിന്റെ മുഖ്യ ആകര്‍ഷണമായിട്ടുള്ള രുചികരമായ ഓണസദ്യ ഏവര്‍ക്കും ആസ്വദിക്കുന്നതിനും പങ്കെടുക്കുന്നവര്‍ക്കെല്ലാം യഥേഷ്ടം ഭക്ഷണം ലഭ്യമാക്കുന്നതിനും കൃത്യമായ എണ്ണം അറിയേണ്ടതായിട്ടുണ്ട്.
ഇപ്സ്വിച്ച് മലയാളി അസോസിയേഷന്‍ ഓണം രജിസ്ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഈ ഒരു ദിനം എത്രയും ഭംഗിയായും, മനോഹരമായും ആസ്വാദ്യകരമാക്കാന്‍ എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു. ഓണാഘോഷ പരിപാടികളില്‍ ഇനിയും പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ പ്രായഭേദമെന്യേ എല്ലാവരുംഎത്രയും വേഗം പേരുകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പേരുകള്‍ നല്‍കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക
Nevin Manuel - 07588 790065, Shiby Vitus- 07877795361 |
|