Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 10th Sep 2024
 
 
സിനിമ
  Add your Comment comment
പെട്ടെന്നൊരാള്‍ എന്നെ കടന്നുപിടിച്ചു; കരഞ്ഞുകൊണ്ട് അയാളെ പിടിച്ച് തള്ളി; - നടന്‍ ജയസൂര്യക്കെതിരേ പരാതി
Text By: Reporter, ukmalayalampathram
ജയസൂര്യയ്ക്കെതിരെ പരാതി നല്‍കി നടി. പ്രതികരിച്ചതിന് ശേഷം പിന്നീടൊരിക്കലും നടനില്‍ നിന്ന് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലെന്നും നടി പറയുന്നു.

നടിയുടെ വാക്കുകള്‍- സാമ്പത്തികമായും അല്ലാതെയും മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്തിട്ടില്ല. കഴിഞ്ഞ 12 വര്‍ഷമായി ഞാന്‍ തിരുവനന്തപുരത്തുണ്ട്. 2015ലാണ് എന്റെ ഭര്‍ത്താവ് കാന്‍സര്‍ വന്ന് മരണപ്പെടുന്നത്. ഇത്രയും വര്‍ഷവും ഞാന്‍ തിരുവനന്തപുരം കരമനയ്ക്കടുത്ത് ഒരേ വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്. ഈ നാട് എനിക്കിഷ്ടമാണ്. ഇവിടെ എന്നെ ആരും ഒന്നും പറഞ്ഞിട്ടില്ല. ഞാന്‍ ഇവിടെ സെയ്ഫാണ്. 19 വര്‍ഷമായി ഞാനൊരു സോഷ്യല്‍ വര്‍ക്കറാണ്. സിനിമാ നടി എന്ന് പറയുന്നതിനേക്കാള്‍ അഭിമാനമായി തോന്നിയിട്ടുള്ളത് സോഷ്യല്‍ വര്‍ക്കറാണെന്ന് പറയുമ്പോഴാണ്.
പരസ്യം ചെയ്യല്‍

2013ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അവിര റബേക്ക സംവിധാനം ചെയ്ത 'പിഗ്മാന്‍' എന്നാണ് സിനിമയുടെ പേര്. പന്നി വളര്‍ത്തുന്ന ഒരു പഴയ കെട്ടിടത്തില്‍ വച്ചായിരുന്നു അതിന്റെ ആദ്യ ദിവസത്തെ ഷൂട്ടിംഗ്. രമ്യാ നമ്പീശന്‍ അന്ന് ഉണ്ടായിരുന്നു. സാധാരണ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒരു വിലയും നല്‍കിയിരുന്നില്ല. ഒരു സോഷ്യല്‍ വര്‍ക്കറായതിനാല്‍ തന്നെ സംവിധായകന്‍ എന്നെ വിളിച്ച് നടനായ ജയസൂര്യയെും നായിക രമ്യ നമ്പീശനെയും പരിചയപ്പെടുത്തി.

പിന്നീട് ഓഫീസ് സീനായിരുന്നു. കുറേ സമയം ഇരിക്കേണ്ടതിനാല്‍ ഞാന്‍ മേക്കപ്പ് ചെയ്ത ശേഷം വാഷ്റൂമില്‍ പോയി. പോയി തിരിച്ചുവരുമ്പോള്‍ ആരാണെന്ന് കണ്ടില്ല പെട്ടെന്നൊരാള്‍ എന്നെ കടന്നുപിടിച്ചു. പേടിച്ച ഞാന്‍ കരഞ്ഞുകൊണ്ട് അയാളെ പിടിച്ച് തള്ളി. അയാളുടെ കൈക്ക് നല്ല ബലമായിരുന്നു. ഞാന്‍ തള്ളിയപ്പോള്‍ അയാള്‍ രണ്ട് സ്റ്റെപ്പ് പുറകിലേക്ക് പോയി. എത്ര വല്യ നടനോ ആവട്ടെ ഇങ്ങനെ ചെയ്തത് എനിക്കിഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞു. മാപ്പ് പറഞ്ഞ ശേഷം എനിക്ക് പെട്ടെന്ന് അങ്ങനെ പറ്റിപ്പോയതാണെന്ന് അയാള്‍ പറഞ്ഞു.

ഞാന്‍ ധരിച്ചിരുന്ന ബ്ലാക്ക് ടീഷര്‍ട്ടും ബ്ലൂ ജീന്‍സുമാണ്. അതിനെപ്പറ്റി അയാള്‍ പറയുന്നുണ്ടായിരുന്നു. പിന്നെ നിങ്ങളൊരു സോഷ്യല്‍ വര്‍ക്കറാണ്. ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട് അതൊക്കെ എനിക്ക് ഭയങ്കര ഇഷ്മാണ് എന്നും പറഞ്ഞു. ഇതെല്ലാം വെറും രണ്ട് മിനിട്ടില്‍ നടക്കുന്ന കാര്യങ്ങളാണ്. സംവിധായകനോട് ഇക്കാര്യം പറയുമോ എന്നും അയാള്‍ ചോദിച്ചു. പിന്നെ വലിയൊരു നടനല്ലേ അയാളുടെ ഇമേജ് തകര്‍ക്കണ്ട എന്ന് കരുതി ഞാന്‍ ആരോടും പറയില്ലാന്ന് പറഞ്ഞു.

ആദ്യത്തെ സിനിമയാണ് അതിന്റെ ടെന്‍ഷനുണ്ടെന്ന് പറഞ്ഞപ്പോള്‍ കൂള്‍ ആകൂ, കണ്ണീര്‍ തുടച്ച് പോയി ഒന്നുകൂടെ മേക്കപ്പിടാനും അയാള്‍ പറഞ്ഞു. ഇനി നമ്മള്‍ നല്ല ഫ്രണ്ട്സ് ആയിരിക്കും. നിന്നെ ടച്ച് പോലും ചെയ്യില്ല എന്നും പറഞ്ഞു. പിന്നീടൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. അന്ന് ഞാനെന്റെ ഭര്‍ത്താവിനോടും അടുത്ത സുഹൃത്തുക്കളോടും ഇക്കാര്യം പറഞ്ഞു.


ഇപ്പോഴും അദ്ദേഹത്തിന്റെ നമ്പര്‍ എന്റെ കയ്യിലുണ്ട്. എന്റെ സ്റ്റാറ്റസ് കാണുമ്പോള്‍ പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാനായി അദ്ദേഹം അവരുടെ നമ്പര്‍ ചോദിക്കാറുണ്ട്. അല്ലാതെ ഒരിക്കല്‍ പോലും പിന്നെ എന്നോട് മോശമായി സംസാരിച്ചിട്ടില്ല. ആ ഒരു കാര്യത്തില്‍ എനിക്ക് ബഹുമാനമുണ്ട്. പിന്നെ സുഹൃത്തുക്കളായിട്ട് എന്തിന് ഇക്കാര്യം ഇപ്പോള്‍ പറഞ്ഞു എന്ന് ചോദിച്ചാല്‍, സോഷ്യല്‍ വര്‍ക്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്ന സാധാരണ സുഹൃത്തുക്കള്‍ മാത്രമാണ് ഞങ്ങള്‍. പക്ഷേ, അന്ന് ചെയ്തത് മരിച്ചാലും മറക്കാന്‍ പറ്റില്ല.
 
Other News in this category

 
 




 
Close Window