ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം നടന്‍ മോഹന്‍ലാല്‍ ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍. കേരള ക്രിക്കറ്റ് ലീഗ് ലോഞ്ച് ചടങ്ങില്‍ വച്ചാണ് അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ച ശേഷമുള്ള മോഹന്‍ലാലിന്റെ ആദ്യ പ്രതികരണം.
സിനിമയെ തകര്‍ക്കരുതെന്നും കൂടെയുള്ളവര്‍ക്ക് നന്മചെയ്യുന്നതിനായി അരംഭിച്ച സംഘടനയാണ് അമ്മയെന്നും മോഹന്‍ലാല്‍ പറഞ്ഞു. കേരള ക്രിക്കറ്റ് ലീഗ് ലോഞ്ച് ചടങ്ങിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.
ആധികാരികമായി സംസാരിക്കാന്‍ അറിയാത്തതുകൊണ്ട് സാധാരണയായി ഇത്തരത്തിലുള്ള വാര്‍ത്താസമ്മേളനങ്ങളില്‍ ഞാന്‍ സംസാരിക്കാറില്ല. എന്റെ വ്യക്തിപരമായ കാര്യങ്ങളാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാന്‍ കേരളത്തിലില്ലായിരുന്നു. അല്ലാതെ ഞാന്‍ ഒളിച്ചോടിപോയിട്ടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
കമ്മിറ്റിയുടെ മുന്നില്‍ ഞാനും രണ്ട് തവണ സംസാരിച്ചു. എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞിരുന്നു. അമ്മ എന്ന് പറയുന്ന അസോസിയേഷന്‍ 500-ല്‍ അധികം ആളുകളുള്ള ഒരു കുടുംബം പോലെയാണ്. അവര്‍ക്ക് വേണ്ടി നന്മകള്‍ ചെയ്യുന്നതിനായാണ് അമ്മ തുടങ്ങിയതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്നു എന്നും, ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തിരുന്നു എന്നും മോഹന്‍ലാല്‍. കുറച്ചു നാളായി കേരളത്തിലില്ലായിരുന്നു. മാറിനിന്നത് വ്യക്തിപരമായ കാരണങ്ങളാല്‍. കഴിഞ്ഞ 47 വര്‍ഷങ്ങളായി നിങ്ങളുടെ ഒപ്പം സഞ്ചരിക്കുന്നയാളാണ്. എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല. ഗുജറാത്തിലും മുംബൈയിലും ചെന്നൈയിലുമായിരുന്നു. ഭാര്യയുടെ സര്‍ജറിയുമായി ബന്ധപ്പെട്ട തിരക്കിലും, ബറോസിന്റെ ഫൈനല്‍ മിക്‌സിങ് പരിപാടികളിലുമായിരുന്നു. അതില്‍ നിന്നും പെട്ടെന്ന് വരാന്‍ സാധിച്ചില്ല. തന്റെ സിനിമയുടെ റിലീസ് മാറ്റിവച്ചു. - ലാല്‍ പറഞ്ഞു. |