മൊബൈലില്‍ ഈ ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും ഇതില്‍ ഭയന്നുപോയ താന്‍ കാരവാനില്‍ വച്ച് വസ്ത്രം മാറാതെ ഹോട്ടല്‍ മുറിയിലേക്ക് പോയിയെന്നും രാധിക ശരത് കുമാര്‍ പ്രമുഖ മാധ്യമത്തിനോട് വെളിപ്പെടുത്തിയിരിക്കുകയാണ്.
കാരവാനില്‍ രഹസ്യമായി ക്യാമറ വെച്ച് ചിത്രീകരിച്ച ഇത്തരം ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി പുരുഷന്മാര്‍ സൂക്ഷിക്കുന്നുവെന്നും. ഒരോ നടിമാരുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉണ്ടെന്നും. സെറ്റില്‍ പുരുഷന്മാര്‍ ഒന്നിച്ചിരുന്ന് ഈ ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നുമാണ് പ്രമുഖ തെന്നിന്ത്യന്‍ നടിയായ രാധികയുടെ വെളിപ്പെടുത്തല്‍. ഇതുകണ്ട് ഭയന്ന താന്‍ ലൊക്കേഷനിലെ കാരവാന്‍ പിന്നീട് ഉപയോഗിച്ചില്ലെന്നും രാധിക പറഞ്ഞു. |