Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 17th Sep 2024
 
 
സിനിമ
  Add your Comment comment
തമിഴ് സിനിമ മേഖലയില്‍ പ്രശ്നങ്ങളില്ല; പ്രശ്നങ്ങളുള്ളത് മലയാളത്തില്‍ സിനിമാ മേഖലയില്‍ മാത്രം - നടന്‍ ജീവ
Text By: Reporter, ukmalayalampathram
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട് തേനിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നടന്‍. മീ ടൂ ആരോപണത്തിന്റെ രണ്ടാം പതിപ്പാണ് മലയാളത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് നടന്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തെറ്റാണെന്നും സൗഹൃദ അന്തരീക്ഷമാണ് സിനിമ സെറ്റുകളില്‍ വേണ്ടതെന്നും ജീവ ചൂണ്ടിക്കാട്ടി. പല ഇന്റസ്ട്രികളിലും പലതരത്തിലുള്ള വിഷയങ്ങള്‍ നടക്കുന്നുണ്ടെന്നും നടന്‍ പറഞ്ഞു.

അതേസമയം, ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പുകയുകയാണ്. മലയാള സിനിമ മേഖലയിലെ ദുരനുഭവം തുറന്നു പറഞ്ഞ് നടി ചാര്‍മ്മിള രംഗത്തെത്തി. അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും പ്രൊഡ്യൂസര്‍ മോഹനനും സുഹൃത്തുക്കളും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും ഹോട്ടലില്‍ നിന്ന് ഓടി രക്ഷപ്പെട്ടെന്നും നടി ചാര്‍മ്മിള ട്വന്റിഫോറിനോട് പറഞ്ഞു. മോഹനനും സുഹൃത്തുക്കളും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ റിസപ്ഷനിസ്റ്റും സഹായിച്ചില്ലെന്നും സഹായത്തിനെത്തിയത് ഓട്ടോ ഡ്രൈവര്‍മാര്‍ ആണെന്ന് ചാര്‍മ്മിള പറഞ്ഞു.
 
Other News in this category

 
 




 
Close Window