2015 ന് ശേഷം 6,000 ബ്രിട്ടനില്‍ അടച്ചു പൂട്ടിയത് ഓളം ബാങ്ക് ശാഖകള്‍. മൊത്തം ബാങ്ക് ശാഖകളുടെ 60 ശതമാനത്തിലധികം പൂട്ടിയെന്ന് കണ്‍സ്യൂമര്‍ ഗ്രൂപ്പായ വിച്ച് റിപ്പോര്‍ട്ട്. ഹൈസ്ട്രീറ്റ് ബാങ്കുകള്‍ പൂട്ടിയതോടെ നേട്ടം കൊയ്തത് തപാല്‍ ഓഫീസാണ്. ജൂലൈ മാസത്തെ കണക്കുകള്‍ പ്രകാരം, നിക്ഷേപവും പിന്‍വലിക്കലും ഉള്‍പ്പടെ ഏതാണ്ട് 3.7 ബില്യണ്‍ പൗണ്ടിന്റെ പണമിടപാടുകളാണ് പോസ്റ്റ് ഓഫീസുകള്‍ വഴി നടക്കുന്നത്.
ബോള്‍ട്ടന്‍ വെസ്റ്റ്, യോര്‍ക്ക് ഔട്ടര്‍, ന്യൂപോര്‍ട്ട് ഈസ്റ്റ്, റീഡിംഗ് വെസ്റ്റ് എന്നിവ ഉള്‍പ്പടെ 33 പാര്‍ലമെന്ററി നിയോജക മണ്ഡലങ്ങളില്‍ ഈ വര്‍ഷം അവസാനത്തോടെ ഒരൊറ്റ ബാങ്ക് ശാഖപോലും ഉണ്ടാകില്ല എന്നായിരുന്നു മെയ് മാസത്തില്‍ ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
യഥാര്‍ത്ഥ ബാങ്ക് ശാഖകള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങിയതോടെ യുകെയിലെ പോസ്റ്റ് ഓഫീസുകളില്‍ പ്രതിവാരം 10 മില്യണ്‍ ആളുകളാണ് എത്തുന്നതെന്ന് മറ്റു ചില കണക്കുകള്‍ വ്യക്തമാക്കുന്നത്. 2015 മുതല്‍ അടച്ചു പൂട്ടിയ ബാങ്ക് ശാഖകളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ അത്
പ്രതിമാസം 50 ശാഖകള്‍ എന്ന നിരക്കിലാണ് ബാങ്ക് ശാഖകള്‍ അടച്ചു പോയത്. കൂടുതല്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ ബാങ്കിംഗിലേക്ക് തിരിയുന്ന സാഹചര്യത്തില്‍ ഇനിയുള്ള കാലം ഈ അടച്ചു പൂട്ടല്‍ കൂടാനാണ് സാധ്യത.
ഇതൊക്കെയാണെങ്കിലും പ്രായമേറിയവര്‍ക്ക് ഇപ്പോഴും പരമ്പരാഗത ബാങ്ക് ശാഖകളെ മാത്രമെ ആശ്രയിക്കാന്‍ കഴിയൂ. അതുകൊണ്ടാണ് പണമിടപാടുകള്‍ക്കായി അവര്‍ക്ക് പോസ്റ്റ് ഓഫീസുകളെ ആശ്രയിക്കേണ്ടി വരുന്നത്. |