Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 05th Dec 2024
 
 
Teens Corner
  Add your Comment comment
മലയാളത്തിന്റെ ശക്തി പ്രകടിപ്പിച്ച് കേരളാ പൂരം വള്ളംകളി; വിശിഷ്ടാഥിതിയായി കേംബ്രിഡ്ജ് നഗരത്തിന്റെ മേയര്‍ ബൈജു തിട്ടാല, മുഖ്യാതിഥിയായി മലയാളികളുടെ പ്രിയ താരം സുരഭി ലക്ഷ്മി.
Text By: Reporter, ukmalayalampathram
സിനിമാ താരം സുരഭി ലക്ഷ്മി മുഖ്യാതിഥിയായി എത്തി. കേംബ്രിഡ്ജ് നഗരത്തിന്റെ മേയര്‍ മലയാളിയായ
ബൈജു തിട്ടാലയാണ് ആറാമത് യുക്മ ടിഫിന്‍ ബോക്‌സ് കേരളപൂരത്തിന്റെ വിശിഷ്ടാതിഥിയായി.
വള്ളംകളി മത്സരത്തിന് യുക്മ ദേശീയ അദ്ധ്യക്ഷന്‍ ഡോ.ബിജു പെരിങ്ങത്തറ, ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ അഡ്വ.എബി സെബാസ്റ്റ്യന്‍, വള്ളംകളിയുടെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്റ് ഷീജോ വര്‍ഗീസ്, ഫിനാന്‍സ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന ട്രഷറര്‍ ഡിക്‌സ് ജോര്‍ജ്, വൈസ് പ്രസിഡന്റ് ലീനുമോള്‍ ചാക്കോ, ജോയിന്റ് സെക്രട്ടറിമാരായ പീറ്റര്‍ താണോലില്‍, സ്മിതാ തോട്ടം, ജോയിന്റ് ട്രഷറര്‍ എബ്രഹാം പൊന്നുംപുരയിടം, യുക്മ മുന്‍ പ്രസിഡന്റും ലെയ്‌സണ്‍ ഓഫീസറുമായ മനോജ്കുമാര്‍ പിള്ള, മുന്‍ ജനറല്‍ സെക്രട്ടറിയും പി ആര്‍ ഒ യുമായ അലക്‌സ് വര്‍ഗീസ്, മുന്‍ ജോയിന്റ് ട്രഷററും ബോട്ട് റെയ്‌സ് മാനേജരുമായ ജയകുമാര്‍ നായര്‍, മുന്‍ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.

യുക്മ ദേശീയ നിര്‍വ്വാഹക സമിതിയംഗങ്ങളായ മുന്‍ ട്രഷറര്‍ ഷാജി തോമസ്, സണ്ണി മോന്‍ മത്തായി, സാജന്‍ സത്യന്‍, ജാക്‌സണ്‍ തോമസ്, ബിനോ ആന്റണി, ജിജോ മാധവപ്പള്ളില്‍, സണ്ണി ഡാനിയേല്‍, സന്തോഷ് തോമസ്, റീജിയണല്‍ പ്രസിഡന്റുമാരായ വര്‍ഗീസ് ഡാനിയേല്‍, സുജു ജോസഫ്, ജയ്‌സന്‍ ചാക്കോച്ചന്‍, സുരേന്ദ്രന്‍ ആരക്കോട്ട്, ജോര്‍ജ് തോമസ്, ബിജു പീറ്റര്‍, തുടങ്ങിയവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

യുക്മ സഹയാത്രികരായ ജേക്കബ് കോയിപ്പള്ളി, എബ്രഹാം ലൂക്കോസ്, ദേവലാല്‍ സഹദേവന്‍, സുനില്‍, ജോബിന്‍, പീറ്റര്‍ ജോസഫ്, അനിളി സെബാസ്റ്റ്യന്‍, ബെന്നി ജോസഫ്, ജാക്‌സന്‍, അഡ്വ.ജോബി പുതുകുളങ്ങര, ബിജു മൈക്കിള്‍, സാജന്‍ പടിക്കമാലില്‍, മുന്‍ നാഷണല്‍ ജോയിന്റ് സെക്രട്ടറി സെലീനാ സജീവ് തുടങ്ങി റീജിയണല്‍ ഭാരവാഹികള്‍, യുക്മ അംഗ അസോസിയേഷന്‍ പ്രതിനിധികള്‍, ഭാരവാഹികള്‍ തുടങ്ങി വലിയൊരു ടീമിന്റെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ സാക്ഷാത്ക്കാരമായിരുന്നു പരിപാടി.
 
Other News in this category

 
 




 
Close Window