പോലീസ് സേനയിലെ പുഴുക്കുത്തുകള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അച്ചടക്കത്തിന്റെ ചട്ടക്കൂടില്‍ നിന്നും വ്യതിചലിക്കരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. എഡിജിപി അജിത് കുമാറിനെ വേദിയിലിരുത്തിയായിരുന്നു വിമര്‍ശനം.
എഡിജിപി എം ആര്‍ അജിത് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള ആരോപണങ്ങളില്‍ ഡിജിപി തല അന്വേഷണം ആയിരിക്കും നടത്തുക. ഇത് സംബന്ധിച്ചുള്ള അന്വേഷണം ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അച്ചടക്കം ഇല്ലാതെ പ്രവര്‍ത്തിക്കുന്നവരെ വെച്ചുപൊറുപ്പിക്കില്ലെന്നും, ഇപ്പോള്‍ ഉയര്‍ന്നു വന്ന പ്രശ്‌നങ്ങള്‍ അതിന്റേതായ എല്ലാ ഗൗരവവും നിലനിര്‍ത്തിക്കൊണ്ട് തന്നെ അന്വേഷിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പോലീസ് അസോസിയേഷന്‍ സമ്മേളന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. |