ലണ്ടന്‍: ഫീസ് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി യൂണിവേഴ്‌സിറ്റികള്‍ രംഗത്ത്. നിലവില്‍ 2012 ല്‍ നിശ്ചയിച്ച 9000 പൗണ്ടാണ് തദ്ദേശിയരായ വിദ്യാര്‍ത്ഥികളില്‍ നിന്നും വാങ്ങുന്ന പരമാവധി ട്യൂഷന്‍ ഫീസ്. ഇതു 12500 പൗണ്ട് ആക്കി ഉര്‍ത്തണമെന്നാണ് ആവശ്യം. യൂണിവേഴ്സിറ്റികളുടെ നടത്തിപ്പ് ചെലവേറിയതാണ്, അധ്യാപകന ചെലവും കൂടി, അതിനാല്‍ ട്യൂഷന്‍ ഫീസ് ഉയര്‍ത്തണമെന്ന് 141 യൂണിവേഴ്സിറ്റികളെ പ്രതിനിധാനം ചെയ്യുന്ന യൂണിവേഴ്സിറ്റീസ് യുകെ ആവശ്യപ്പെടുന്നത്. യൂണിവേഴ്സിറ്റികള്‍ സര്‍ക്കാരിന് വലിയ ലാഭമുണ്ടാക്കി തന്നിട്ടും തഴയുകയാണെന്ന് യൂണിവേഴ്സിറ്റികള്‍ പരാതി പറയുന്നു. യൂണിവേഴ്സിറ്റീസ് യുകെ കമ്മീഷന്‍ ചെയ്ത ലണ്ടന്‍ ഇകണോമിക്സിന്റെ പഠനത്തില്‍ പ്രതിവര്‍ഷം 265 ബില്യണ്‍ പൗണ്ടാണ് യൂണിവേഴ്സിറ്റികള്‍ സംഭാവന നല്‍കുന്നത്. സര്‍ക്കാര്‍ ഇതൊന്നും കണക്കാക്കുന്നില്ലെന്നാണ് സര്‍ക്കാരിന്റെ പരാതി. കിംഗ്സ് കോളേജ് ലണ്ടന്‍ വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഷിതിജ് കപൂറിന്റെ നേതൃത്വത്തിലാണ് പുതിയ ആവശ്യം രംഗത്തെത്തുന്നത്.
അധ്യാപനത്തിനായി കൂടുതല്‍ ധന സഹായം വൈസ് ചാന്‍സലര്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. യുകെയില്‍ തദ്ദേശീയരായ വിദ്യാര്‍ത്ഥികള്‍ നല്‍കേണ്ട ട്യൂഷന്‍ ഫീസ് താരതമ്യേന കുറവാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായാല്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കേണ്ടിവരും, കോഴ്സുകള്‍ പലതും നിര്‍ത്തേണ്ടിവരുമെന്നും അവര്‍ പറഞ്ഞു.വിദേശ വിദ്യാര്‍ത്ഥികളുടെ ഫീസാണ് പല യൂണിവേഴ്സിറ്റികള്‍ക്കും ആശ്വാസമായിരുന്നത്. എന്നാല്‍ വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞതോടെ തദ്ദേശീയരുടെ ഫീസ് ഉയര്‍ത്തേണ്ട അവസ്ഥയിലാണ് യൂണിവേഴ്സിറ്റികള്‍.