കൗണ്ടി ഡെറത്തിലെ ബിഷപ്പ് ഓക്ലന്‍ഡിലെ ഇന്ത്യന്‍ കൂട്ടായ്മയായ ബിഷപ്പ് കൂട്ടായ്മയുടെ ഈ വര്‍ഷത്തെ ഓണാഘോഷം ഈമാസം 15ന് തിരുവോണ നാളില്‍ തന്നെ വിവിധ പരിപാടികളോടെ കൊണ്ടാടുന്നു. രാവിലെ 9.30 ന് നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്നിട്ടുള്ള അമ്മമാര്‍ നിലവിളക്ക് കൊളുത്തി ആരംഭിക്കുന്ന ഓണാഘോഷം അവസാനിക്കുന്നത് രാത്രി എട്ടു മണിക്കാണ്. മാവേലിയെ വരവേല്‍ക്കല്‍, തിരുവാതിര, കുട്ടികളുടെ വിവിധ പരിപാടികള്‍, ലേഡീസ് ഡാന്‍സ്, ജന്റ്സ് ഡാന്‍സ്, വിഭവ സമൃദ്ധമായ ഓണ സദ്യ,വടം വലി, കായിക മത്സരങ്ങള്‍, രസകരങ്ങളായ ഫാമിലി ഫണ്‍ ഗെയിമുകള്‍ എന്നിവക്ക് ശേഷം അടിപൊളി ഡിജെയോട് കൂടി ആണ് സമാപിക്കുന്നത്. തിരുവോണനാളില്‍ തന്നെ സംഘടിപ്പിക്കുന്ന ഈ ഓണ സദ്യയിലും, ഓണാഘോഷങ്ങളും കൃത്യസമയത്ത് എത്തിച്ചേര്‍ന്ന് പരിപാടികള്‍ ഗംഭീര വിജയമാക്കണമെന്ന് ആഘോഷ കമ്മിറ്റി അറിയിച്ചു. |