ലണ്ടന്‍: ഫസ്റ്റ് ക്ലാസ് സ്റ്റാമ്പിന്റെ വില വീണ്ടും കുത്തനെ കൂട്ടി റോയല്‍ മെയില്‍. ഒക്ടോബര്‍ ഏഴുമുതലാണ് ഫസ്റ്റ്ക്ലാസ് സ്റ്റാമ്പിന് റോയല്‍ മെയില്‍ 30 പെന്‍സ് വര്‍ധിപ്പിക്കുന്നത്. ഇതോടെ വില ഒരു പൗണ്ട് 65 പെന്‍സാകും വില. സെക്കന്‍ഡ് ക്ലാസ് സ്റ്റാമ്പു വിലയില്‍ വര്‍ധനയില്ല. ഇത് 85 പെന്‍സായി തുടരും. കമ്പനി നേരിടുന്ന സാമ്പത്തിക ബുദ്ധുമുട്ടുകള്‍ തരണം ചെയ്യുന്നതിനാണ് വിലവര്‍ധന അനിവാര്യമായി വരുന്നതെന്നാണ് വിശദീകരണം.
കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നിനാണ് ഇതിനു മുമ്പ് റോയല്‍ മെയില്‍ സ്റ്റാമ്പിന്റെ വില വര്‍ധിപ്പിച്ചത്. അന്ന് ഫസ്റ്റ് ക്ലാസ് സ്റ്റാമ്പിന് 15 പെന്‍സും സെക്കന്‍ഡ് ക്ലാസ് സ്റ്റാമ്പിന് ഏഴു പെന്‍സുമാണ് കൂട്ടിയത്. ഗവണ്‍മെന്റ് റഗുലേറ്ററായ ഓഫ്‌കോമിന്റെ അനുമതിയോടെയാണ് സ്റ്റാമ്പു വിലയിലെ ഈ വര്‍ധന. സാധാരണക്കാര്‍ക്ക് പോസ്റ്റല്‍ സര്‍വീസിന്റ ലഭ്യത ഉറപ്പുവരുത്തക്ക രീതിയില്‍ സെക്കന്‍ഡ് ക്ലാസ് സ്റ്റാമ്പിന്റെ വില നിയന്ത്രിക്കാനായിട്ടുണ്ടെന്നാണ് വിലവര്‍ധനയ്ക്ക് അനുമതി നല്‍കിയതിനെ ഓഫ്‌കോം ന്യായീകരിക്കുന്നത്.