Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=115.3137 INR  1 EURO=96.8054 INR
ukmalayalampathram.com
Sat 24th May 2025
 
 
UK Special
  Add your Comment comment
ആഴ്ചയില്‍ 48 മണിക്കൂറില്‍ അധികം ജോലി ചെയ്യിപ്പിച്ചാല്‍ തൊഴിലാളിക്ക് പരാതിപ്പെടാം
reporter

ലണ്ടന്‍: തൊഴിലാളി അനുകൂല നിലപാടുമായി ലേബര്‍ സര്‍ക്കാര്‍ വീണ്ടും. ഇനി മുതല്‍ ആഴ്ചയില്‍ 48 മണിക്കൂറില്‍ അധികം ജോലി ചെയ്യിച്ചാല്‍ തൊഴിലാളിക്ക് പരാതിപ്പെടാം. ഓട്ടം സീസണില്‍ പുതിയ നിയമം നിലവില്‍ വരും. തൊഴിലാളികള്‍ക്ക് അനുകൂലമായ നിലപാടുകളാണ് പുതിയ സര്‍ക്കാര്‍ അധികവും സ്വീകരിക്കുന്നത്. പുതിയ ബില്ലിലും ഒട്ടേറെ തീരുമാനങ്ങളുണ്ടാകും. ഡെപ്യൂട്ടി പ്രധാനമന്ത്രി ആഞ്ചെല റെയ്നറാണ് നിയമം നടപ്പാക്കാന്‍ നേതൃത്വം നല്‍കുന്നത്. ജോലി ചെയ്യുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് മന്ത്രി ഉറപ്പു നല്‍കുന്നു.

ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴും ജോലി ഉപേക്ഷിച്ചുപോയാലും പരാതി നല്‍കാന്‍ സാധിക്കും. തൊഴിലാളികള്‍ക്ക് മികച്ച തൊഴില്‍ സാഹചര്യം ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. യൂറോപ്യന്‍ വര്‍ക്കിങ് ടൈം നിര്‍ദ്ദേശങ്ങള്‍ ഇവിടേയും നിയമമാക്കാന്‍ മുന്‍ ലേബര്‍ ഗവണ്‍മെന്റ് ആലോചിച്ചിരുന്നു. കൗണ്‍സിലുകള്‍ക്കും ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി എക്സിക്യൂട്ടീവിനും നിലവില്‍ ഈ നയങ്ങള്‍ നടപ്പാക്കാം. എന്നാല്‍ ട്രിബ്യൂണലുകളില്‍ ഇതു വിചാരണയ്ക്കെടുക്കില്ല. തൊഴില്‍ദാതാവ് അധിക ജോലി ചെയ്യിപ്പിക്കുന്നതായി തോന്നിയാല്‍ മേധാവികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാം.

 
Other News in this category

 
 




 
Close Window