രാവിലെ 10 മണിക്ക് പൂക്കളംഇടീലോടെ ആഘോഷങ്ങള്‍ ആരംഭിക്കും.അതിനു ശേഷം സമാജത്തിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന മഹാബലി ചരിത്രം സ്‌കിറ്റും, വനിതകളുടെ തിരുവാതിരയും ഉണ്ടായിരിക്കുന്നതാണ്..
ഓണസദ്യക്ക് ശേഷം വിവിധഇനം ഓണകളികളും കലാപരിപാടികളും അരങ്ങേറുന്നതാണ്. യോവില്‍ ഹിന്ദു സമാജം വളരെ വിജയകരമായി രാമായണ മാസത്തില്‍ എല്ലാ ദിവസവും ഭക്തജനങ്ങളുടെ വസതിയില്‍ ഗോപികൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ രാമായണപാരായണത്തിനും ഓഗസ്റ്റ് മാസം 25 നു നടത്തിയ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനും കിട്ടിയ അഭൂതപൂര്‍വ്വമായ പിന്തുണയും പങ്കാളിത്തവും ഓണാഘോഷത്തിനും ഉണ്ടാകുമെന്ന് പ്രസിഡന്റ് അജിത്ത് മോഹനും ,സെക്രട്ടറി ശ്രീകാന്തും,ട്രഷര്‍ ഗിരീഷ് കുമാറും പ്രത്യാശ പ്രകടിപ്പിച്ചു. |