മുഖ്യമന്ത്രിയോടും അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയോടും വളരെ അടുപ്പമുള്ള പോലീസ് ഉദ്യോഗസ്ഥനെതിരെ ഭരണപക്ഷത്തുള്ള ഒരു എം എല്‍ എ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും, മുഖ്യമന്ത്രി മൗനം തുടരുന്നത് തീര്‍ത്തും ദുരൂഹമാണ്. ആരോപണ വിദേയനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കുവാനുള്ള സര്‍ക്കാരിന്റെ തീരുമാനം തികച്ചും അപലപനീയവുമാണ്. ആരോപണങ്ങളില്‍ നിന്നും രക്ഷനേടാനുള്ള പുകമറ സൃഷ്ടിക്കുവാന്‍ നടത്തിയ ആസൂത്രിത ആക്രമണമാണോ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നേര്‍ക്ക് ഇന്നലെ ഉണ്ടായത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അബിന്‍ വര്‍ക്കിയെ ലക്ഷ്യംവെച്ച് പോലീസുകാര്‍ മനഃപൂര്‍വം കൂട്ടമായി ആക്രമിക്കുകയായിരുന്നെന്ന് പരാതിയുണ്ട്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ഭരണത്തിന്റെ ഹുങ്കില്‍ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന രീതി വിലപോകില്ല. സര്‍ക്കാരിന്റെ ദുര്‍നടപടിയില്‍ സഹികെട്ട ജനം തെരുവില്‍ ഇറങ്ങുന്ന സമയം വിദൂരമല്ലെന്നും ഒഐസിസി ഭാരാവിഹകള്‍ അറിയിച്ചു.
ആരോപണങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിശദമായ അന്വേഷണം നടത്തി കുറ്റക്കാക്കെതിരെ മുഖം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കണംമെന്നും സമരമുഖത്തുള്ള എല്ലാ പ്രവര്‍ത്തകരോടുമുള്ള ഐക്യദാര്‍ഢ്യം ഒ ഐ സി സി (യു കെ) - ക്ക് വേണ്ടി രേഖപ്പെടുത്തുന്നതായി ഒ ഐ സി സി (യു കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യുസ് അറിയിച്ചു. |