കീവ്: റഷ്യയുമായുള്ള യുദ്ധത്തില്‍ യുക്രെയ്‌നെ സഹായിക്കാന്‍ ബ്രിട്ടന്‍ രംഗത്ത്. 650 ഹ്രസ്വദൂര മിസൈലുകള്‍ യുക്രെയ്‌ന് നല്‍കുമെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി അറിയിച്ചു. ജര്‍മനിയിലെ റാംസ്റ്റെയിനില്‍ നടക്കുന്ന പ്രതിരോധ ഉച്ചകോടിയിലാണ് പ്രഖ്യാപനം നടത്തിയത്. 162 ദശലക്ഷം പൗണ്ടിന്റെ അഥവാ 1700 കോടി രൂപയുടെ സൈനിക പാക്കേജാണ് ബ്രിട്ടന്‍ വാഗ്ദാനംചെയ്തത്. പാശ്ചാത്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ ആയുധങ്ങള്‍ നല്‍കണമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കി വീണ്ടും ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. റഷ്യക്കെതിരെ പാശ്ചാത്യന്‍ രാജ്യങ്ങളുടെ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.