ലണ്ടന്‍: ഗാസയില്‍ വെടിനിര്‍ത്തല്‍ അനിവാര്യമെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ സിഐഎ , യുകെയുടെ ഇന്റലിജന്‍സ് ഏജന്‍സിയായ എംഐ6 എന്നിവയുടെ മേധാവികള്‍. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ തീവ്രത കുറയ്ക്കാന്‍ ഇതേറെ അനിവാര്യമാണെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതോടെ ഫലസ്തീനികളുടെ കഷ്ടപ്പാടുകളും ഭയാനകമായ ജീവിതനഷ്ടവും അവസാനിപ്പിക്കാനും 11 മാസത്തെ നരകതുല്യതയ്ക്ക് ശേഷം ബന്ദികളെ വീട്ടിലെത്തിക്കാനും കഴിയുമെന്നും സിഐഎ ഡയറക്ടര്‍ വില്യം ബേണ്‍സും എംഐ6 ചീഫ് റിച്ചാര്‍ഡ് മൂറും പറഞ്ഞു. അന്താരാഷ്ട്ര ഭീകരത ഉയര്‍ത്തുന്ന ആഗോള ഭീഷണികളെ പറ്റിയും ഇരുവരും ചൂണ്ടിക്കാട്ടി. അതേസമയം ഗാസയില്‍ ഇപ്പോഴും ഇസ്രയേല്‍ അക്രമം തുടരുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ നടന്ന ആക്രമണത്തില്‍ അറുപതിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഗാസയിലെ ഒരു വീട് ലക്ഷ്യമാക്കി ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഹാലിമ അല്‍ സഅദിയ ക്യാമ്പില്‍ ഉണ്ടായ ആകാരമാണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടുവെന്നും പതിനഞ്ചിലധികം പേര്‍ക്ക് പറിക്കുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്.