ലണ്ടന്‍: യുകെയിലെ ഡോക്ടര്‍മാര്‍ സുരക്ഷിതരല്ലെന്ന് റിപ്പോര്‍ട്ട്. വിവിധ തരത്തിലുള്ള പീഡനങ്ങള്‍ക്കാണ് ഇവര്‍ ഇരയാകുന്നത്. 52.2 ശതമാനം ഡോക്ടര്‍മാരാണ് ലൈംഗീക പീഡനമേറ്റുവാങ്ങേണ്ടിവന്നത്. പുരുഷന്മാരായ ഡോക്ടര്‍മാര്‍ 34.4 ശതമാനമാണ് ഇങ്ങനെ മോശം അനുഭവം നേരിട്ടവരാണ്. 45 ശതമാനം ഡോക്ടര്‍മാരും വ്യത്യസ്ത രീതിയില്‍ പീഡനങ്ങള്‍ക്ക് ഇരയാകുന്നു. മോശം കമന്റടി, ഡേറ്റ് ചോദിക്കല്‍, മോശം സ്പര്‍ശിക്കല്‍, കത്തയക്കലും സന്ദേശങ്ങള്‍ അയക്കലും തുടങ്ങി പല പീഡനങ്ങള്‍ക്കും ഡോക്ടര്‍മാര്‍ ഇരയാകേണ്ടിവരുന്നു. ആശുപത്രികളില്‍ സുരക്ഷിതത്വ ബോധമില്ലാത്തതിനാല്‍ പല ഡോക്ടര്‍മാരും ജോലി രാജിവയ്ക്കുന്ന സ്ഥിതി വരെയുണ്ട്. ഡോക്ടര്‍മാരെ ലൈംഗീക അതിക്രമത്തില്‍ നിന്ന് രക്ഷിക്കാന്‍ ആശുപത്രി മാനേജ്മെന്റുകള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
ഇതിനിടെ ആവശ്യത്തിന് ജീവനക്കാരില്ലാതെ ഇപ്പോള്‍ തന്നെ നെട്ടോട്ടം ഓടുകയാണ് ബ്രിട്ടനിലെ ആരോഗ്യമേഖല. അഞ്ചു വര്‍ഷത്തിനുള്ളില്‍ നാലില്‍ ഒരുഭാഗം പേര്‍ എന്‍എച്ച്എസ് ജോലി ഉപേക്ഷിച്ചുപോകുമെന്ന് യു ഗോ സര്‍വ്വേ പറയുന്നു. ജീവനക്കാരുടെ അഭാവവും അമിത ഭാരവും ജീവനക്കാരെ എന്‍എച്ച്എസില്‍ നിന്ന് അകറ്റുകയാണ്. കൂടുതല്‍ പേര്‍ പിരിഞ്ഞുപോയാല്‍ ആശുപത്രി മേഖല തന്നെ പ്രതിസന്ധിയിലാകും. 1260 ഓളം എന്‍എച്ച്എസ് ജീവനക്കാരെ പങ്കെടുപ്പിച്ചായിരുന്നു അഭിപ്രായ സര്‍വ്വേ നടത്തിയത്. അടുത്ത അഞ്ചു വര്‍ഷക്കാലം എന്‍എച്ചില്‍ തുടരുമോ എന്ന ചോദ്യത്തില്‍ 27 ശതമാനം പേര്‍ സാധ്യതയില്ലെന്ന് പറഞ്ഞു. 14 ശതമാനം പേര്‍ തങ്ങള്‍ എന്‍എച്ച്എസ് വിടുമെന്ന് ഉറപ്പിച്ചു പറഞ്ഞു. എട്ടില്‍ ഒരാള്‍ ഒരു വര്‍ഷത്തിനുള്ളില്‍ എന്‍എച്ച്എസ് വിടുമെന്നു വ്യക്തമാക്കി. പകുതിയോളം പേര്‍ തങ്ങള്‍ക്ക് പരിചയത്തിലുള്ള ആരും എന്‍ച്ച്എസില്‍ ജോലി ചെയ്യണമെന്ന് നിര്‍ദ്ദേശിക്കില്ലെന്നും വ്യക്തമാക്കി. 42 ശതമാനം പേര്‍ നിര്‍ദ്ദേശിക്കുമെന്നും അറിയിച്ചു. കഴിഞ്ഞ ദിവസം എന്‍എച്ച്എസിന്റെ വെയ്റ്റിങ് ലിസ്റ്റില്‍ കാത്ത് എട്ടുലക്ഷത്തിലേറെ കുട്ടികളുണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കുട്ടികള്‍ വരെ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട ഗതികെട്ട അവസ്ഥയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.