Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 17th Sep 2024
 
 
UK Special
  Add your Comment comment
രാജ്യത്തെ തൊഴില്‍മേഖല സ്തംഭനാവസ്ഥയിലേക്ക്, തൊഴിലാളികളെ എടുത്താതെ വ്യവസായ സമൂഹം
reporter

ലണ്ടന്‍: രാജ്യത്തെ തൊഴില്‍മേഖല സ്തംഭനാവസ്ഥയിലേക്ക്. സര്‍ക്കാരിന്റെ പുതിയ നയങ്ങളിലെ ആശങ്കകളെത്തുടര്‍ന്ന് ജോലിക്കാരെ എടുക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ് വ്യവസായ സമൂഹം. ലേബര്‍ ഗവണ്‍മെന്റ് തൊഴിലാളികളുടെ അവകാശങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നതിലുള്ള ആശങ്കയും ഇതിന് ഒരു കാരണമാണ്. അടുത്ത മാസം ബജറ്റില്‍ പല കടുത്ത നികുതി വര്‍ദ്ധനവുകളും ഉണ്ടാകുമെന്ന ആശങ്കയാണ് ബിസിനസ്സ് നേതാക്കള്‍ പങ്കുവെയ്ക്കുന്നത്. ഇതിനിടയിലാണ് റിക്രൂട്ട്മെന്റ് & എംപ്ലോയ്മെന്റ് കോണ്‍ഫെഡറേഷന്റെയും, കെപിഎംജിയുടെയും റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ലേബറിന്റെ നികുതിവേട്ട ഭയന്ന് പല കോടീശ്വരന്‍മാരും നാടുകടക്കുന്നതായാണ് കണക്ക്. ജീവനക്കാരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് സംഭാവന വര്‍ദ്ധിപ്പിക്കില്ലെന്ന വാഗ്ദാനം നിലനില്‍ക്കുന്നതിനാല്‍ എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. കൂടാതെ ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്സ്, ഇന്‍ഹെറിറ്റന്‍സ് ടാക്സ് എന്നിവയും ഉയര്‍ന്നേക്കാം. ഇതെല്ലാം ബിസിനസ്സുകള്‍ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. കൂടാതെ തൊഴിലാളികള്‍ക്ക് അനുകൂലമായ കൂടുതല്‍ അവകാശങ്ങള്‍ ലഭ്യമാക്കാന്‍ ലേബര്‍ ഗവണ്‍മെന്റ് പുതിയ നിയമത്തിന് ഒരുങ്ങുന്നതും സ്ഥാപനങ്ങളെ പിന്നോട്ട് വലിയ്ക്കുന്നു. ഓട്ടം സീസണില്‍ നടപ്പാക്കുന്ന പുതിയ നിയമം പാസായാല്‍ തങ്ങളെ കൊണ്ട് കൂടുതല്‍ ജോലി ചെയ്യിക്കുന്നതായി അനുഭവപ്പെട്ടാല്‍ ജോലിക്കാര്‍ക്ക് മേധാവികള്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളാന്‍ അധികാരം ലഭിക്കും.

ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിക്കുന്ന അവസ്ഥ നേരിട്ടാല്‍ ജോലിക്കാര്‍ക്ക് നഷ്ടപരിഹാരം തേടാമെന്നാണ് മന്ത്രിമാര്‍ സ്വീകരിക്കുന്ന നടപടികളുടെ ഫലമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്യന്‍ വര്‍ക്കിംഗ് ടൈം നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് യുകെയില്‍ ഇത് നിയമമാക്കി മാറ്റാന്‍ മുന്‍ ലേബര്‍ ഗവണ്‍മെന്റ് ആലോചിച്ചിരുന്നു. നിലവില്‍ കൗണ്‍സിലുകള്‍ക്കും, ഹെല്‍ത്ത് & സേഫ്റ്റി എക്സിക്യൂട്ടീവിനും ഈ നയങ്ങള്‍ നടപ്പാക്കാം, എന്നാല്‍ ട്രിബ്യൂണലുകളില്‍ ഇത് വിചാരണയ്ക്ക് എടുക്കുന്നില്ല. ഒക്ടോബറില്‍ ജോലിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ലേബര്‍ പാക്കേജ് പ്രഖ്യാപിക്കുമ്പോള്‍ ഇതിലും മാറ്റം വരുത്താനാണ് നീക്കം. ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യാന്‍ അനുമതി ചോദിക്കുന്നത് ഉള്‍പ്പെടെയുള്ളവ അവകാശങ്ങളുടെ ഭാഗമാണ്.

 
Other News in this category

 
 




 
Close Window