ഭദ്രദീപം തെളിയിച്ചു കൊണ്ട് ടീച്ചര്‍ സൗമ്യ ബിനുവിനു ദക്ഷിണ വെച്ച് ചിലങ്ക കൈമാറി. തുടര്‍ന്ന് നടന്ന മീറ്റിംഗില്‍ മലയാളി അസോസിയേഷന്‍ ഓഫ് ആന്ററിം പ്രസിഡന്റ് ഷിജോ ജെയിംസ് മുഖ്യ പ്രഭാഷണം നടത്തുകയും ബെന്നി ഒടുവേലില്‍, ബിനു കെ സി, നോബി ജേക്കബ് എന്നിവര്‍ കുട്ടികളെ അനുമോദിച്ചു സംസാരിച്ചു.
കുട്ടികളുടെ മാതാപിതാക്കളുടെ നേതൃത്വത്തിലും മലയാളി അസോസിയേഷന്‍ ഓഫ് ആന്ററിമിന്റെ നേതൃത്വത്തിലും ടീച്ചര്‍ സൗമ്യ ബിനുവിനെ പൊന്നാട അണിയിച്ചു ആദരിച്ചു. മുദ്ര സ്‌കൂള്‍ ഓഫ് ഡാന്‍സിലെ പതിനാറോളം കുട്ടികള്‍ ചിലങ്ക അണിഞ്ഞു ഭാരതനാട്യം അരങ്ങേറ്റം നടത്തി. മുന്നൂറോളം ആളുകള്‍ പങ്കെടുത്ത ചടങ്ങില്‍ മുദ്രയിലെ കുട്ടികള്‍ നൃത്തദൃശ്യ വിരുന്നൊരുക്കി. അരങ്ങേറ്റം കഴിഞ്ഞ കുട്ടികള്‍ ടീച്ചര്‍ സൗമ്യ ബിനുവില്‍ നിന്നും മോമെന്റോയും സര്‍ട്ടിഫിക്കറ്റും ഏറ്റു വാങ്ങി.
ചടങ്ങിനോടനുബന്ധിച്ചു വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. മുദ്ര സ്‌കൂള്‍ ഓഫ് ഡാന്‍സിനു വേണ്ടി ബിനു കെ സി നന്ദി രേഖപ്പെടുത്തി. |