Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 21st Sep 2024
 
 
Teens Corner
  Add your Comment comment
റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ തിരുവോണാഘോഷം ഈമാസം 14ന് ശനിയാഴ്ച റെക്സം വാര്‍മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 9.30 മുതല്‍ ആരംഭിക്കുന്നു.
Text By: Reporter, ukmalayalampathram
രജിസ്ട്രേഷന്‍, തുടര്‍ന്ന് അത്തപ്പൂക്കളം ഇടീല്‍ കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കായിക മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. ഓണദിനത്തില്‍ ഏവര്‍ക്കും മനസിന് ആനന്ദം പകരുന്ന വിവിധ ഇനം മത്സരങ്ങള്‍ ഇത്തവണ ആഘോഷത്തിന് കൊഴുപ്പേകും.


കായിക മത്സരങ്ങള്‍ പൂര്‍ത്തിയായ ശേഷം നിരവധി ടീമുകളായി അണിനിരക്കുന്ന വടം വലി മത്സരം ഏവരേയും ആവേശ കൊടുമുടിയില്‍ എത്തിക്കും എന്നതില്‍ സംശയലേശമില്ല. പുരുഷന്‍മാര്‍ക്ക് ഒപ്പം സ്ത്രീകളും മത്സരത്തില്‍ മാറ്റുരക്കും. മത്സരം വിജയിക്കുന്ന ടീമുകള്‍ക്ക് ആ കര്‍ഷകമായ സമ്മാനങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഈ ഓണാലോഷത്തോട് ചേര്‍ന്ന് ഓണത്തിന്റെ നല്ല ദിനം ഓര്‍മിപ്പിക്കുന്ന മഹാബലി തമ്പുരാന്‍ പ്രജകളെ കാണാന്‍ വരുന്നതും ആശംസകള്‍ നേരുന്നതുമാണ്. തുടര്‍ന്ന് വിശിഷ്ട വ്യക്തികളും ആശംസകള്‍ നേരാന്‍ എത്തി ചേരുന്നതും ഉദ്ഘാടന പരിപാടികള്‍ക്ക് തുടക്കമാകുന്നു തുടര്‍ന്ന് പുലികളി, ഓണപാട്ടുകള്‍, തിരുവാതിര, വള്ളംകളി നിരവധിയായ ഡാന്‍സ് പ്രോഗ്രാമുകള്‍, പാട്ടുകള്‍, സ്‌കിറ്റുകള്‍, കപ്പിള്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയവ ഏവരുടേയും മനം കവരും.


നിരവധി സമ്മാനങ്ങള്‍ ഉള്‍കൊള്ളുന്ന റാഫിള്‍ ടിക്കറ്റ് ഏവര്‍ക്കും ഭാഗ്യം പരീക്ഷിക്കുന്നതിനുള്ള അവസരമാണ്. ഒരു പൗണ്ട് മുടക്കിയാല്‍ നിങ്ങളെ കാത്തിരിക്കുന്നത് ഉപകാരപ്രഥദമായ സമ്മാനങ്ങളാണ്. റെക്സി കേരളാ കമ്യൂണിറ്റിയുടെ ഫണ്ട് ശേഖരണാര്‍ത്ഥം നടത്തുന്ന ലേലം ഏവരേയും ആകര്‍ഷിക്കുന്ന സമ്മാനം തന്നെയാണ് അവതരിപ്പിക്കുന്നത്. ഈ ലേലത്തില്‍ ഏവര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്നതും ആവേശവും സന്തോഷവും പകരുന്നതുമാണ്.


ഓണ പരിപാടികള്‍ക്ക് സംഗീതത്തിന്റെ ലയന, താളം ഒരുക്കാന്‍ റെക്സം മന്ത്ര ഒരുക്കുന്ന സംഗീത നിശ ഏവര്‍ക്കും നൃത്തചുവടുകള്‍ വയ്ക്കാന്‍ പ്രചോദനകരം തന്നെയാവും. തിരുവോണ ആഘോഷത്തിലേക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്ത എല്ലാവരെയും റെക്സം വാര്‍ മെമ്മോറിയല്‍ ഹാളിലേക്ക് റെക്സം കേരളാ കമ്മ്യൂണിറ്റി കമ്മിറ്റി സ്വാഗതം ചെയ്യുന്നു.

സ്ഥലത്തിന്റെ വിലാസം

Wrexham Memorial Hall, Bodhyfryd. Wrexham. LL127AG
 
Other News in this category

 
 




 
Close Window