യുകെയില്‍ കാറപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. കാലടി കൈപ്പട്ടൂര്‍ കാച്ചപ്പിള്ളി വീട്ടില്‍ ജോയല്‍ ജോര്‍ജ് (24) ആണ് മരിച്ചത്. മാതാപിതാക്കള്‍: ജോര്‍ജ് - ഷൈബി. ജോയല്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പള്ളിയിലേക്കു പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. |