യുകെയില്‍ സിറോ മലബാര്‍ രൂപതയുടെ അഞ്ചാമത്തെ ഇടവക ദേവാലയമായി പോര്‍ട്‌സ്മൗത്ത് ഔര്‍ ലേഡി ഓഫ് ദി നേറ്റിവിറ്റി ആന്‍ഡ് സെന്റ് പോള്‍സ് മിഷന്‍. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലാണ് പ്രഖ്യാപനം നടത്തിയത്. സ്വന്തമായി ഇടവക ദേവാലയം എന്നുള്ള ആഗ്രഹം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ് പോര്‍ട്സ്മൗത്തിലെ സീറോ മലബാര്‍ വിശ്വാസികള്‍. ഔര്‍ ലേഡി ഓഫ് ദി നേറ്റിവിറ്റി ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ വച്ചാണ് വിശ്വാസികള്‍ക്കു മുന്നില്‍ മാര്‍ ഫിലിപ്പ് ഈഗന്റെ സാന്നിധ്യത്തില്‍ പ്രഖ്യാപനം നടന്നത്. മിഷന്‍ ഡയറക്ടര്‍ ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ്, കൈക്കാരന്മാരായ ബൈജു മാണി, മോനിച്ചന്‍ തോമസ്, ജിതിന്‍ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള വിപുലമായ കമ്മറ്റിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. |