ഏതൊരു കാലാവസ്ഥയിലും ധരിക്കുവാന്‍ സാധിക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന സ്റ്റൈലിഷും സുഖപ്രദവുമായ ഹൂഡികളാണ് ബിഎംഎ മെമ്പേഴ്സിന് വിതരണം ചെയ്തത്. ഓരോ ഹൂഡിയും ഉയര്‍ന്ന നിലവാരമുള്ള വസ്തുക്കളില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. സുസ്ഥിരതയ്ക്കും സര്‍ഗ്ഗാത്മകതയ്ക്കുമുള്ള അസോസിയേഷന്‍ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്ന പരിസ്ഥിതി സൗഹൃദ തുണിത്തരങ്ങള്‍, പരിമിത പതിപ്പ് ഗ്രാഫിക്സ് എന്നിവ പോലുള്ള നൂതന ഘടകങ്ങള്‍ ഡിസൈന്‍ ഉള്‍ക്കൊള്ളുന്നു.
'ഞങ്ങളുടെ പുതിയ ഹൂഡി അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ ത്രില്ലിലാണ്,' എന്ന് അസോസിയേഷന്‍ സെക്രട്ടറി ബിനു ബേബി പറഞ്ഞു. 'ഈ ലോഞ്ച് ഞങ്ങളുടെ അസോസിയേഷന്‍ അംഗളോടുള്ള പ്രതിബദ്ധതയും പരസ്പരം പിന്തുണയ്ക്കാനുള്ള ഞങ്ങളുടെ സന്നദ്ധതയെയും പ്രതിനിധീകരിക്കുന്നു. വരാനിരിക്കുന്ന ശൈത്യകാലത്ത് ബിഎംഎ അംഗങ്ങള്‍ക്ക് ഇതു ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു. യുകെയില്‍ ആദ്യമായാണ് ഇങ്ങനെ ഒരു ആശയം ഒരു മലയാളി സംഘടന അംഗങ്ങള്‍ക്കായി മുന്നോട്ട് കൊണ്ടു വരുന്നത്.
അസോസിയേഷനെ കുറിച്ച് രണ്ട് വാക്ക്: ബോണ്‍മൗത്ത്, ക്രൈസ്റ്റ് ചര്‍ച്ച്, പൂള്‍ പ്രദേശങ്ങളിലെ മലയാളികളെ സഹായിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പുതുതായി രൂപീകരിച്ച കൂട്ടായ്മയാണ് ബോണ്‍മൗത്ത് മലയാളി അസോസിയേഷന്‍. ബിസിപി കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടന ആണ് ബിഎംഎ. മാസത്തില്‍ ഒരു പരിപാടി (ഓണ്‍ലൈന്‍/ വിര്‍ച്വല്‍) വെച്ചു മെമ്പേഴ്സിന് ആയിട്ട് നടത്തുന്നുണ്ട്. |