Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=113.688 INR  1 EURO=95.6297 INR
ukmalayalampathram.com
Fri 16th May 2025
 
 
UK Special
  Add your Comment comment
പെന്‍ഷന്‍കാര്‍ക്കുള്ള ശൈത്യകാല ഇന്ധന ആനുകൂല്യം അവസാനിപ്പിച്ച് ബ്രിട്ടന്‍
reporter

ലണ്ടന്‍: പെന്‍ഷനായവര്‍ക്കുള്ള ശൈത്യകാല ഇന്ധന ആനുകൂല്യം അവസാനിപ്പിച്ച് ബ്രിട്ടന്‍. കെയിര്‍ സ്റ്റാമര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ പദ്ധതി പാര്‍ലമെന്റ് അംഗീകരിച്ചു. 53 അംഗങ്ങള്‍ വിയോജിച്ച് വിട്ടുനിന്നു. വെട്ടിക്കുറക്കല്‍ ബാധിക്കുക ഒരു കോടിയോളം പെന്‍ഷന്‍കാരെയാണ്. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് മാത്രമായി പദ്ധതി പരിമിതപ്പെടുത്തിയിരിക്കുകയാണ്. 348 പേര്‍ പദ്ധതി നിര്‍ത്തലാക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 120 പേര്‍ എതിര്‍ത്തു വോട്ട് ചെയ്തു. മന്ത്രിമാരുള്‍പ്പെടെ 52 ലേബര്‍ പാര്‍ട്ടി എംപിമാര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ജോണ്‍ ട്രിക്കറ്റ് എന്ന ലേബര്‍ എംപി സര്‍ക്കാരിനെ എതിര്‍ത്ത് വോട്ട് ചെയ്തു. ഇത് ജീവന്‍ മരണ പ്രശ്‌നമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ഇന്ധന ആനുകൂല്യം നല്‍കാറുള്ളത്. തണുപ്പില്‍ നിന്ന് രക്ഷ നേടാനും വീട് ചൂട് പിടിപ്പിക്കാനും സൌകര്യങ്ങളൊരുക്കാനാണ് ഇത് നല്‍കുന്നത്. 200 മുതല്‍ 300 പൌണ്ട് വരെയാണ് വര്‍ഷത്തില്‍ നല്‍കുന്നത്. ഏപ്രിലില്‍ പെന്‍ഷന്‍ 4 ശതമാനം വര്‍ദ്ധിപ്പിച്ചതിനാല്‍ ഇന്ധന ആനുകൂല്യം അവസാനിപ്പിച്ചത് കനത്ത ആഘാതമല്ലെന്നാണ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കിയത്. പെന്‍ഷന്‍കാരായ തങ്ങളെ സര്‍ക്കാര്‍ കൊള്ളയടിക്കുന്നു എന്നാണ് പദ്ധതി നിര്‍ത്തലാക്കിയതിനെതിരെ 75കാരനായ ജോണ്‍ എന്നയാള്‍ പ്രതികരിച്ചത്. ഇത്രയും കാലം ലേബര്‍ പാര്‍ട്ടിക്കാണ് വോട്ട് ചെയ്തതെന്നും ഇനി ചെയ്യില്ലെന്നും വിരമിച്ച അധ്യാപിക ജൂലിയറ്റ് പറഞ്ഞു.

 
Other News in this category

 
 




 
Close Window