കഴിഞ്ഞ അഞ്ചു വര്‍ഷമായി സൗത്ത് ലണ്ടനിലെ ന്യൂ ആഡിങ്ടണില്‍ പ്രവര്‍ത്തിച്ചുവരുന്ന മലയാളികളുടെ ബാഡ്മിന്റണ്‍ ക്ലബായ വിന്നേഴ്സ് ബാഡ്മിന്റണ്‍ ക്ലബ്ബ് അംഗങ്ങള്‍ക്ക് വേണ്ടിയുള്ള ഈ വര്‍ഷത്തെ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തപ്പെട്ടു. എല്ലാവര്‍ഷവും രണ്ട് തവണ ക്ലബ് അംഗങ്ങള്‍ക്കായി നടത്തിവരുന്ന ടൂര്‍ണമെന്റില്‍ അജോ, പ്രമോദ് ടീം ഒന്നാം സ്ഥാനവും സെബു, ഷിഹാബ് ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
വാശിയേറിയ ഒന്നാം റൗണ്ടില്‍ നിന്ന് സൂട്ടര്‍, ടോം ടീമും അനു, ജാസിം ടീം സെമിഫൈനലില്‍ എത്തുകയും ചെയ്തു. ഇഞ്ചോടിഞ്ച് പോരാടിയ ടൂര്‍ണമെന്റിലെ കളിക്കാരില്‍ നിന്നും സെബു പോളിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കുകയും ചെയ്തു. ഇതോടൊപ്പം തന്നെ വളര്‍ന്നുവരുന്ന കായിക പ്രതിഭകള്‍ക്ക് പ്രോത്സാഹനമായി നടത്തപ്പെട്ട കിഡ്സ് ബാഡ്മിന്റണ്‍ ഷോ മാച്ചില്‍ ഇവാന്‍ അനു ജോര്‍ജും, ലാഹന്‍ മുഹമ്മദും മികച്ച പ്രകടനം കാഴ്ചവച്ചു.
വിജയികള്‍ക്ക് ഡോക്ടര്‍ സിനു ഫിലിപ്പോസ് (കണ്‍സള്‍ട്ടന്റ്, ക്രോയ്ഡണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍) ട്രോഫിയും മെഡലുകളും വിതരണം ചെയ്തു. ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാ കളിക്കാര്‍ക്കും ഉപഹാരവും നല്‍കി ആദരിച്ചു. ക്ലബ് കോര്‍ഡിനേറ്റര്‍ ബിനില്‍ പൗലോസ് എല്ലാവര്‍ക്കും നന്ദി അറിയിച്ചു. |