സെപ്റ്റംബര്‍ഒന്ന് ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് മദര്‍ ഓഫ് ഗോഡ് പള്ളി വികാരിയും സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ മിഷന്‍ ഡയറക്ടറുമായ ഫാദര്‍ ഹാന്‍സ് പുതിയകുളങ്ങര കൊടിമരം വെഞ്ചരിച്ചു കൊടിയേറ്റുകയും ദിവ്യബലി അര്‍പ്പിച്ചു തിരുന്നാള്‍ സന്ദേശം നല്‍കുകയും ചെയ്തു. തിരുന്നാള്‍ കുര്‍ബ്ബാനയുടെ ആരംഭത്തില്‍ പ്രസുദേന്തി വാഴ്ച നടത്തപ്പെട്ടു. കുര്‍ബ്ബാനക്ക് ശേഷം ലദീഞ്ഞും വാഹനങ്ങളുടെ വെഞ്ചിരിപ്പും ഉണ്ടായിരുന്നു.
തുടര്‍ന്നുള്ള ദിനങ്ങളില്‍ ഇംഗ്ലീഷിലും മലയാളത്തിലും വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ ആരാധനയും ദിവ്യകാരുണ്യത്തിന്റെ വാഴ്വും ലദീഞ്ഞും ഉണ്ടായിരുന്നു. സെപ്റ്റംബര്‍ ഏഴാം തീയതി വൈകുന്നേരം 5:30യ്ക്ക് വിശുദ്ധ കുര്‍ബാനയും ഏഴു മണിക്ക് ജപമാല പ്രദിക്ഷണവും തുടര്‍ന്ന് ഉത്പന്നലേലവും സ്‌നേഹവിരുന്നും നടന്നു.
സെപ്റ്റംബര്‍ എട്ടാം തീയതി ഞായറാഴ്ച ഇടവക തിരുന്നാള്‍ ദിനത്തില്‍ ഇടവക വികാരി ഫാദര്‍ ഹാന്‍സ് പുതിയാകുളങ്ങരയുടെ നേതൃത്വത്തില്‍ തിരുന്നാള്‍ കുര്‍ബാനയും ശേഷം 2024 ലെസ്റ്റര്‍ ഇടവക തിരുന്നാളിന് സമാപനം കുറിച്ചുകൊണ്ട് അതുല്‍ നറുകരയും ദിലീപ് കലാഭവനും നേതൃത്വം നല്‍കിയ തിരുന്നാള്‍ മഹാമഹം എന്ന സ്റ്റേജ് ഷോയും നടന്നു. |