Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 04th Oct 2024
 
 
UK Special
  Add your Comment comment
57 വര്‍ഷം മുന്‍പ് പബ്ബിന്റെ വാഷ് റൂമില്‍ കയറി കാണാതായ ആളുടെ മൃതദേഹം ഒടുവില്‍ കണ്ടെത്തി
reporter

ലണ്ടന്‍: ഒരു പബ്ബിന്റെ വാഷ്‌റൂമില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം 57 വര്‍ഷത്തിന് ശേഷം കണ്ടെത്തി. ഇംഗ്ലണ്ടിലെ ഡെര്‍ബിഷെയറിലാണ് സംഭവം. 1967 ജനുവരിയില്‍, 54 -കാരനായ ആല്‍ഫ്രഡ് സ്വിന്‍സ്‌കോ തന്റെ മകന്‍ ഗാരിയോടൊപ്പം ഒരു പബ്ബില്‍ പോയതാണ്. എന്നാല്‍, ആ പബ്ബിലെ വാഷ്‌റൂമില്‍ വച്ച് പകല്‍വെളിച്ചത്തില്‍ അയാള്‍ അപ്രത്യക്ഷനായി. അന്നുമുതല്‍ അയാളെ ആരും കണ്ടിട്ടില്ല. ഭാര്യയേയും 6 മക്കളേയും ഉപേക്ഷിച്ച് അയാള്‍ മറ്റെവിടേക്കോ പോയതാണ് എന്ന് പോലും പലരും വിശ്വസിച്ചു. 2012 -ല്‍ മകന്‍ ഗാരിയും മരണമടഞ്ഞു. എന്നാല്‍, എല്ലാവരും പറയുന്നത് പോലെ തന്റെ അച്ഛന്‍ അമ്മയേയും തങ്ങളേയും ഉപേക്ഷിച്ച് പോയതായിരിക്കില്ല എന്ന് ഗാരിക്ക് ഉറപ്പുണ്ടായിരുന്നു. എന്തായാലും, ഇപ്പോള്‍ 57 വര്‍ഷത്തിന് ശേഷം ആല്‍ഫ്രഡിന് എന്ത് സംഭവിച്ചു എന്നത് അദ്ദേഹത്തിന്റെ കൊച്ചുമകനെ പോലും ഞെട്ടിച്ചിരിക്കയാണ്. ആല്‍ഫ്രഡിന്റെ കൊച്ചുമകന്‍ റസ്സല്‍ അടക്കം കരുതിയിരുന്നത് ആല്‍ഫ്രഡിന് എന്ത് സംഭവിച്ചു എന്നത് ഒരിക്കലും തങ്ങള്‍ക്കിനി അറിയാന്‍ സാധിക്കില്ല എന്നായിരുന്നു.

കഴിഞ്ഞ വര്‍ഷം, അതായത് 2013 -ലാണ് റസ്സല്‍ ആ സത്യം അറിഞ്ഞത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് സ്‌ക്രോള്‍ ചെയ്യുകയായിരുന്നു റസ്സല്‍. പൊലീസ് പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ അയാളുടെ ശ്രദ്ധയില്‍ പെട്ടു. അതില്‍ അടുത്തുള്ള പട്ടണത്തിലെ വയലില്‍ കുഴിച്ചിട്ട നിലയില്‍ ഒരു മൃതദേഹം കണ്ടെത്തിയതായി പറയുന്നുണ്ടായിരുന്നു. മുത്തച്ഛന്‍ ധരിച്ചിരുന്ന അതേ സോക്സ് മൃതദേഹത്തിന്റെ കാലില്‍ കണ്ടപ്പോഴാണ് റസ്സലിന് അത് തന്റെ മുത്തച്ഛനായിരിക്കും എന്ന് തോന്നിയത്. പിന്നീട്, ഡിഎന്‍എ ടെസ്റ്റ് നടത്തി. ടെസ്റ്റില്‍ അത് ആല്‍ഫ്രഡിന്റെ മൃതദേഹം തന്നെയാണ് എന്ന് തിരിച്ചറിഞ്ഞു. സ്വവര്‍ഗാനുരാഗികളായ രണ്ടുപേര്‍ തമ്മില്‍ അടുത്ത് ഇടപഴകുന്നത് കണ്ടതിനെ തുടര്‍ന്ന് അവരാണ് ആല്‍ഫ്രഡിനെ കൊന്ന് കുഴിച്ചിട്ടത് എന്നാണ് കരുതുന്നത്. ഇവര്‍ രണ്ടുപേരും മരിച്ചുപോയി. കൊല്ലപ്പെട്ടയാളും കൊലപാതകികളെന്ന് കരുതുന്നവരും ഇല്ലാതായതോടെ അന്ന് എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ ഇപ്പോഴും പരിപൂര്‍ണമായ ഒരുത്തരം കിട്ടിയിട്ടില്ല.

 
Other News in this category

 
 




 
Close Window