കോര്‍ക്ക്: നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി ബോര്‍ഡ് ഓഫ് അയര്‍ലന്‍ഡ് (എന്‍.എം.ബി.ഐ) തിരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റില്‍ മലയാളി വനിത മത്സരിക്കുന്നു. കോര്‍ക്ക് യൂണിവേഴ്‌സിറ്റി മെറ്റേര്‍ണിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ജാനറ്റ് ബേബി ജോസഫാണ് മത്സരിക്കുന്നത്. നിലവില്‍ കോര്‍ക്ക് ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റും ഐഎന്‍എംഒ എച്ച്എസ്ഇ കോര്‍ക്ക് ബ്രാഞ്ച് എക്‌സിക്യുട്ടീവ് മെമ്പറുമാണ്. നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതില്‍ നിന്ന് മുതല്‍, അയര്‍ലന്‍ഡില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതില്‍ വരെ ജാനറ്റ് സജീവമായി ഇടപെടുന്നു.
അയര്‍ലന്‍ഡിലെ നഴ്‌സിങ് റജിസ്‌ട്രേഷനായി ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതില്‍ ജാനറ്റ് മുന്‍നിരയിലാണ്. ഐആര്‍പി കാര്‍ഡ് സംബന്ധിച്ച തടസങ്ങള്‍ നീക്കുന്നതിനായി നടന്ന സമരങ്ങളിലും ജാനറ്റ് സജീവമായി പങ്കെടുത്തു. മാതാപിതാക്കളുടെ വീസ ദീര്‍ഘിപ്പിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനായി കോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നതും ജാനറ്റാണ്. കോഴിക്കോട് നിന്നും നഴ്‌സിങ്ങില്‍ ബിരുദവും, ബെംഗളൂരു സെന്റ് ജോണ്‍സില്‍ നിന്നും എംഎസ് സിയും പൂര്‍ത്തിയാക്കി 2016 ലാണ് ജാനറ്റ് അയര്‍ലന്‍ഡില്‍ എത്തിയത്. നേരത്തെ കണ്ണൂര്‍ കൊയ്ലി ഹോസ്പിറ്റലില്‍ ജോലി ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് എന്‍.എം.ബി.ഐ തിരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്ത് എന്‍.എം.ബി.ഐ-ക്ക് കീഴില്‍ റജിസ്റ്റര്‍ ചെയ്ത എല്ലാ നഴ്സുമാര്‍ക്കും, മിഡ് വൈഫുമാര്‍ക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. വോട്ടിങ്ങ് സംബന്ധിച്ച വിവരങ്ങള്‍ എന്‍.എം.ബി.ഐ വരും ദിവസങ്ങളില്‍ നഴ്‌സുമാരെ അറിയിക്കും