രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ പ്രോട്ടോ സിഞ്ചെല്ലൂസ് ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോ മൂലശ്ശേരി വിസി, ഫാ. ജോസ് അഞ്ചാനിക്കല്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഇന്നു മുതല്‍ ഈമാസം 28 വരെ നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തില്‍ രൂപതയുടെ വിവിധ ഇടവകകളും മിഷന്‍ കേന്ദ്രങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. പതിനേഴ് മിഷനുകളുടെയും ബ്രിസ്റ്റോളിലെ പുതിയ ഇടവകയുടെയും പ്രഖ്യാപനം നടത്തുന്ന അദ്ദേഹം രൂപത വൈദിക സമ്മേളനത്തിലും പങ്കെടുത്ത് സംസാരിക്കും.
സെപ്റ്റബര്‍ 15ന് വൂള്‍വര്‍ ഹാംപ്ടണില്‍ നടക്കുന്ന ആയിരത്തി അഞ്ഞൂറില്‍ പരം യുവജനങ്ങള്‍ പങ്കെടുക്കുന്ന 'ഹന്തൂസാ' എസ്എംവൈഎം കണ്‍വെന്‍ഷന്‍ ഉദ്ഘാടനവും 16ന് ബര്‍മിംഗ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത പുതുതായി വാങ്ങിയ മാര്‍ യൗസേഫ് അജപാലന ഭവനത്തിന്റെയും രൂപതാ ആസ്ഥാനത്തിന്റെയും ആശിര്‍വാദ കര്‍മ്മവും.
21ന് ബര്‍മിംഗ്ഹാമിലെ ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന തൈബൂസ വിമന്‍സ് ഫോറം വാര്‍ഷിക കണ്‍വെന്‍ഷന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. 22ന് പ്രെസ്റ്റന്‍ മര്‍ത്ത് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും പുതിയ മത ബോധന അധ്യായന വര്‍ഷം ഉദ്ഘാടനം ചെയ്യുകയും ചെയ്യും. വെസ്റ്റ് മിനിസ്റ്റര്‍ കാര്‍ഡിനല്‍ ഹിസ് എമിനന്‍സ് വില്‍സന്റ് നിക്കോള്‍സ്, ഇംഗ്ലണ്ടിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മിഗ്വല്‍ മൗറി എന്നിവരുമായും മാര്‍ റാഫേല്‍ തട്ടില്‍ കൂടിക്കാഴ്ചകള്‍ നടത്തും. |