ലണ്ടന്‍: അസുഖം വന്നാല്‍ കാത്തിരിക്കണം, ഈ കാത്തിരിപ്പ് ചിലപ്പോള്‍ ജീവന് ഭീഷണി ആയെന്നും വന്നേക്കാം. മാറ്റിവച്ച ഓപ്പറേഷനുകള്‍ ഉള്‍പ്പെടെ വലിയ കോവിഡ് കാല പ്രതിസന്ധികളുടെ ദൂരവ്യാപക ഫലം എന്‍എച്ച്എസ് ഇപ്പോഴും അനുഭവിക്കുകയാണ്. എമര്‍ജന്‍സി സര്‍വീസില്‍ പോലും നീണ്ട കാത്തിരിപ്പുണ്ട്. വിശദ പരിശോധന നല്‍കാതെ ഡോക്ടര്‍മാര്‍ തങ്ങളെ ഒഴിവാക്കിയെന്ന പരാതികളും രോഗികള്‍ ഉന്നയിക്കാറുണ്ട്. എന്നാല്‍ കൂടുതല്‍ ജീവനക്കാരും മികച്ച സാങ്കേതിക സൗകര്യങ്ങളും അത്യാവശ്യമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വര്‍ദ്ധിച്ച രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ജീവനക്കാരില്ല. എന്‍എച്ച്എസിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയാണ്. നവീകരണം അനിവാര്യമാണ്.
എന്‍എച്ച്എസിന്റെ ദയനീയ അവസ്ഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തെരഞ്ഞെടുപ്പിന് പിന്നാലെ ആരോഗ്യ സേവനത്തിലെ വീഴ്ചകള്‍ മനസിലാക്കി സ്വതന്ത്ര റിപ്പോര്‍ട്ട് നല്‍കാന്‍ ലേബര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗുരുതരമായ അവസ്ഥയെ കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നത്. എന്‍എച്ച്എസ് സര്‍ജന്‍ ലോര്‍ഡ് ഡാര്‍സിയുടെ ഒമ്പതാഴ്ച നീണ്ട നിരീക്ഷണത്തിന്റെ ഫലമായുള്ള റിപ്പോര്‍ട്ടാണിത്. എന്‍എച്ച്എസില്‍ ഇതുവരെ കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ലേബര്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ആശ്വാസകരമായ പ്രഖ്യാപനങ്ങള്‍ നടപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു