ലണ്ടന്‍: കൗണ്‍സിലിന്റെ പാര്‍ക്കിംഗ് ടിക്കറ്റ് മെഷിനുകളില്‍ വ്യാജ ക്യു ആര്‍ കോഡുകള്‍ കണ്ടെത്തി. ഇതോടെ സംശയം തോന്നുന്ന ക്യു ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കി. സ്റ്റൗഡ് ഡിസ്ട്രിക്ട് കൗണ്‍സിലിന്റെ പാര്‍ക്കിംഗ് ടിക്കറ്റ് മെഷിനുകളില്‍ വ്യാജ ക്യു ആര്‍ കോഡുകള്‍ കണ്ടെത്തിയിരുന്നു. വ്യാജ ക്യു ആര്‍ കോഡ് സ്റ്റിക്കറുകള്‍ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചു. മെഷിനിലെ വ്യാജ ക്യു ആര്‍ കോഡ് സ്റ്റിക്കര്‍ സ്‌കാന്‍ ചെയ്താലെത്തുന്ന വെബ് സൈറ്റില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പേയ്‌മെന്റ് ചെയ്യുവാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു.ജാഗ്രത വേണമെന്ന് അധികൃതര്‍ പറയുന്നു. ഇതോടെ പാര്‍ക്കിംഗ് ഫീസ് നല്‍കുമ്പോള്‍ ജാഗ്രത വേണമെന്നറിയിച്ച് കൗണ്‍സില്‍ രംഗത്തെത്തി. ഫൈന്‍ അടക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വ്യാജ സന്ദേശങ്ങള്‍ അയച്ചു കൊണ്ടുള്ള തട്ടിപ്പും നടക്കുന്നതായി കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചു.
ടിക്കറ്റ് മെഷിനുകളില്‍ നേരിട്ട് പണം അടക്കുക എന്നതാണ് ഉചിതം. ഇത്തരത്തിലുള്ള ക്യു ആര്‍ കോഡുകള്‍ സ്റ്റൗഡ് ഡിസ്ട്രിക്ട് കൗണ്‍സില്‍ ഉപയോഗിക്കുന്നില്ല എം ഐ പെര്‍മിറ്റ് ആപ്പ് ഉപയോഗിച്ചും പേയ്‌മെന്റ് ചെയ്യാമെന്നും കൗണ്‍സില്‍ അറിയിച്ചു. അതുപോലെ പെനാല്‍റ്റി ചാര്‍ജ്ജ് ഈടാക്കുന്നതിനുള്ള നോട്ടീസുകള്‍ കൗണ്‍സിലിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥര്‍ മാത്രമെ നല്‍കൂ, അത്തരം നോട്ടീസുകള്‍ ഉണ്ടെങ്കില്‍ അത് വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ പതിപ്പിക്കും. മെസേജ് വരുക പതിവില്ല, ക്യൂആര്‍ കോഡ് സ്‌കാനിങ് തട്ടിപ്പുകളില്‍ ജാഗ്രത വേണമെന്നും അധികൃതര്‍ പറയുന്നു.