ലണ്ടന്‍: കാര്‍, ഹോം ഇന്‍ഷുറന്‍സുകള്‍ക്ക് മാസ തവണകളായി പണം അടയ്ക്കുന്ന ശീലമാണെങ്കില്‍ 50 ശതമാനത്തോളം അധിക ചെലവിന് കാരണമാകുമെന്നു റിപ്പോര്‍ട്ട്. കണ്‍സ്യൂമര്‍ ഗ്രൂപ്പായ വിച്ചാണ് ഇക്കാര്യം അറിയിച്ചത്. എപിആറിന്റെ 45 ശതമാനം വരെ ചിലരില്‍ നിന്നും വാങ്ങുന്നു. മാസതവണകളായി ഇന്‍ഷുറന്‍സ് അടയ്ക്കുന്ന ഡ്രൈവര്‍മാര്‍, ഭവനഉടമകള്‍ എന്നിവരില്‍ നിന്നായി ഉയര്‍ന്ന പലിശ നിരക്കുകള്‍ ഈടാക്കുന്നതായാണ് കണ്ടെത്തല്‍. ഒറ്റത്തവണയായി വലിയ ബില്‍ അടയ്ക്കുന്നത് ഒഴിവാക്കാനാണ് മാസതവണകളായി നല്‍കാനുള്ള വഴി സ്വീകരിക്കുന്നത്. കാര്‍ ഇന്‍ഷുറന്‍സില്‍ ശരാശരി വാര്‍ഷിക പ്രീമിയം 622 പൗണ്ടാണ്.
നികുതി ഈടാക്കുന്നതിന് തുല്യമായതിനാല്‍ ഇടപെടണമെന്ന് വിച്ച് റെഗുലേറ്ററായ ഫിനാന്‍ഷ്യല്‍ കണ്ടക്ട് അതോറിറ്റിയോട് ആവശ്യപ്പെട്ടു. എന്നാല്‍ മാസതവണകളായി ഇത് അടയ്ക്കുന്നതോടെ ഇതേ ഇന്‍ഷുറന്‍സിന് കൂടുതല്‍ ചെലവ് നേരിടും. ഈ പ്രയോജനം ലഭിക്കുന്നതിന് മിക്ക ഇന്‍ഷുറന്‍സുകാരും അധിക ചാര്‍ജ്ജ് ഈടാക്കുന്നുണ്ട്. കാര്‍, ഹോം ഇന്‍ഷുറന്‍സിന് ശരാശരി എപിആര്‍ യഥാക്രമം 22.33 ശതമാനവും, 19.83 ശതമാനവുമാണെന്ന് വിച്ച് ഗവേഷണം കണ്ടെത്തി. എന്നാല്‍ ചില പ്രൊവൈഡര്‍മാര്‍ വലിയ തുകയാണ് ഇതിന് ഈടാക്കുന്നത്. ഐജി04 എന്ന സ്ഥാപനം 45.1 ശതമാനം വരെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.