മോസ്‌കോ: ചാരവൃത്തിയാരോപിച്ച് 6 ബ്രിട്ടിഷ് നയതന്ത്രജ്ഞരെ റഷ്യ പുറത്താക്കി. മോസ്‌കോയിലെ ബ്രിട്ടിഷ് എംബസിയിലെ രാഷ്ട്രീയവിഭാഗം ഉദ്യോഗസ്ഥരുടെ നയതന്ത്രപദവിയാണു റദ്ദാക്കിയത്. റഷ്യയ്‌ക്കെതിരെ ദീര്‍ഘദൂര മിസൈലുകള്‍ പ്രയോഗിക്കാന്‍ യുക്രെയ്‌നിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെറും തമ്മിലുള്ള ചര്‍ച്ച വാഷിങ്ടനില്‍ ആരംഭിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പാണു നടപടി.
കഴിഞ്ഞ മേയില്‍ റഷ്യന്‍ നയതന്ത്രജ്ഞനെ പുറത്താക്കിയ ബ്രിട്ടന്‍, റഷ്യന്‍ ഉടമസ്ഥതയിലുള്ള ഒട്ടേറെ കെട്ടിടങ്ങള്‍ക്കു നയതന്ത്രപദവി പിന്‍വലിക്കുകയും ചെയ്തിരുന്നു. പാശ്ചാത്യനിര്‍മിത ദീര്‍ഘദൂര മിസൈലുകള്‍ യുക്രെയ്ന്‍ പ്രയോഗിച്ചാല്‍ അത് പാശ്ചാത്യരാജ്യങ്ങളും റഷ്യയും തമ്മിലുള്ള നേരിട്ടുള്ള യുദ്ധമായിരിക്കുമെന്ന് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ പറഞ്ഞു. 250 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രിട്ടിഷ് നിര്‍മിത സ്റ്റോം ഷാഡോ മിസൈലുകള്‍ യുക്രെയ്‌നിനു നല്‍കാനാണു നീക്കം.