Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 04th Oct 2024
 
 
UK Special
  Add your Comment comment
ടൈറ്റാനിക് ദുരന്തം നടന്ന രാത്രിയില്‍ വെള്ളം കയറിയത് ഇങ്ങനെയായിരുന്നു
reporter

ലണ്ടന്‍: ലോകം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു ടൈറ്റാനിക് ദുരന്തം. ടൈറ്റാനിക് മുങ്ങിയ സമയത്ത് ജലം -2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഒരു മനുഷ്യന് 15 മിനിറ്റില്‍ കൂടുതല്‍ ഈ തണുപ്പ് അതിജീവിക്കുക അസാധ്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ജലത്തിന്റെ തണുപ്പിനെ കുറിച്ച് ആളുകള്‍ക്ക് മനസ്സിലാക്കുന്നതിനും കപ്പല്‍ മുങ്ങിയപ്പോള്‍ അതിലുണ്ടായിരുന്ന യാത്രക്കാര്‍ക്ക് എങ്ങനെ അനുഭവപ്പെട്ടിരിക്കുമെന്ന് അനുഭവിക്കാനും അവസരമൊരുക്കുന്ന ഒരു മ്യൂസിയമുണ്ട്. അമേരിക്കയിലെ ടെന്നസിയില്‍ സ്ഥിതി ചെയ്യുന്ന ടൈറ്റാനിക് മ്യൂസിയത്തില്‍ ആണ് ഈ അപൂര്‍വ്വാനുഭവം കാഴ്ചക്കാരെ കാത്തിരിക്കുന്നത്.

400 -ലധികം യഥാര്‍ത്ഥ ടൈറ്റാനിക് സ്മരണികകളുടെ ശേഖരമുണ്ട് ടൈറ്റാനിക് മ്യൂസിയത്തില്‍. RMS ടൈറ്റാനിക്കിനോട് സാമ്യമുള്ളതാണ് മ്യൂസിയത്തിന്റെ രൂപകല്പന തന്നെ. കൂടാതെ കാഴ്ചക്കാര്‍ക്ക് ടൈറ്റാനിക്കിന്റെ യഥാര്‍ത്ഥ അനുഭവം പ്രധാനം ചെയ്യുന്നതിനായി നിരവധി സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ടൈറ്റാനിക് കപ്പലിന്റെ മുറികളുടെ പകര്‍പ്പുകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കപ്പലിലെ യഥാര്‍ത്ഥ യാത്രക്കാരന്റെ പേരുള്ള ഒരു ബോര്‍ഡിംഗ് പാസ് ഇവിടുത്തെ മറ്റൊരു അവിസ്മരണീയ കാഴ്ചയാണ്. ആ ദുരന്തത്തില്‍ ഇരയാക്കപ്പെട്ട 2,208 പേരുടെ ആത്മാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായുള്ള ടൈറ്റാനിക് മെമ്മോറിയല്‍ റൂം മ്യൂസിയത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്. 22,000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ മ്യൂസിയത്തിലെ മറ്റു പ്രധാന ആകര്‍ഷണം ഒരു പ്രത്യേക ഊഷ്മാവില്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളമാണ്. ടൈറ്റാനിക് ദുരന്തം നടന്ന ആ രാത്രിയില്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഉണ്ടായിരുന്ന ജലത്തിന്റെ അതേ ഊഷ്മാവില്‍ ആണ് ഈ വെള്ളം ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. മ്യൂസിയത്തില്‍ എത്തുന്നവര്‍ക്ക് ഈ വെള്ളത്തില്‍ സ്പര്‍ശിച്ചാല്‍ അന്നേദിവസം ദുരന്തത്തില്‍ പെട്ടവര്‍ക്ക് ഉണ്ടായ അതേ അനുഭവം സ്വയം അനുഭവിച്ചറിയാം. 1912 ഏപ്രില്‍ 15 -ന് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഉണ്ടായിരുന്ന ജലത്തിന്റെ താപനിലയായ -2° സെല്‍ഷ്യസിലാണ് ഈ ജലവും മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന ഒരു വീഡിയോ മ്യൂസിയത്തില്‍ സന്ദര്‍ശനത്തിന് എത്തിയ മൂന്നു വ്യക്തികള്‍ പ്രത്യേകം സൂക്ഷിച്ചിരിക്കുന്ന വെള്ളത്തില്‍ കൈകള്‍ ഇട്ട് തങ്ങള്‍ക്കുണ്ടായ അനുഭവം വ്യക്തമാക്കുന്നതാണ്. കൈകള്‍ വച്ച് മൂന്ന് പേരും സെക്കന്റുകള്‍ക്കുള്ളില്‍ ജലത്തില്‍ നിന്നും തങ്ങളുടെ കൈ പിന്‍വലിക്കുന്നു. സഹിക്കാനാവാത്ത അനുഭവം എന്നാണ് ഇവര്‍ ഈ അനുഭവത്തെ വിശേഷിപ്പിച്ചത്.

titanic


 
Other News in this category

 
 




 
Close Window