ലണ്ടന്‍: അടുത്ത വര്‍ഷം മുതല്‍ യുകെയില്‍ പലിശ നിരക്ക് കുറയുമെന്ന് റിപ്പോര്‍ട്ട്. ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അടുത്ത വര്‍ഷം ഈ സമയത്ത് പലിശ നിരക്ക് മൂന്നു ശതമാനത്തിലേക്ക് താഴുമെന്ന് ഗോള്‍ഡ്മാന്‍ സാഷസ് പ്രവചിക്കുന്നു. 2020ന് ശേഷം ആദ്യമായി ബാങ്ക് ബെഞ്ച്മാര്‍ക്ക് നിരക്ക് കുറച്ചിരുന്നു. എന്നാല്‍ അടുത്ത ആഴ്ചയും പലിശ 5 ശതമാനത്തില്‍ നിലനിര്‍ത്താനാണ് ബാങ്ക് അധികൃതര്‍ തീരുമാനിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വര്‍ഷം അവസാനം രണ്ട് തവണ കൂടി നിരക്ക് കുറയ്ക്കുമെന്നാണ് വിപണികള്‍ കരുതുന്നത്. എന്നാല്‍ ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി ഇക്കാര്യത്തില്‍ മുന്നേറാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഗോള്‍ഡ്മാന്‍ സാഷസ് പ്രവചനം ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ്. 2025 സെപ്റ്റംബര്‍ മാസത്തോടെ നിരക്കുകള്‍ 3 ശതമാനത്തിലേക്ക് താഴ്ത്തുമെന്നാണ് ഗോള്‍ഡ്മാന്‍ പ്രവചനം. ലക്ഷണക്കിന് വരുന്ന മോര്‍ട്ട്ഗേജുകാര്‍ക്ക് ഏറെ ആശ്വാസമാകുന്ന നടപടിയാകും ഇത്. ബാങ്ക് പാലിക്കുന്ന ജാഗ്രതാപരമായ നിലപാട് അധികം വൈകാതെ മാറുമെന്നാണ് വാള്‍സ്ട്രീറ്റ് ബാങ്കിലെ വിദഗ്ധര്‍ വിശ്വസിക്കുന്നു. അടുത്ത വര്‍ഷത്തോടെ നിരക്ക് വെട്ടിക്കുറയ്ക്കുന്നത് ത്വരിതപ്പെടുത്തുമെന്നാണ് കരുതുന്നത്.