മലയാളി യുവതി അമേരിക്കയിലെ ഡാളസില്‍ അന്തരിച്ചു. കോട്ടയം നീറിക്കാട് സ്വദേശി യാക്കോബുകുട്ടിയുടെ മകള്‍ അനിത വള്ളികുന്നേല്‍(33) ആണ് മരിച്ചത്. ഭര്‍ത്താവ് - അതുല്‍. ഫേസ്ബുക്ക് കമ്പനിയില്‍ എന്‍ജിനീയറായ അതുലും മൈക്രൊസോഫ്റ്റ് കമ്പനി എന്‍ജിനീയറായ അനിതയും നാലു മാസം മുന്‍പാണു വിവാഹിതരായത്. ഹൃദയാഘാതമാണു മരണ കാരണം.
അനിതയുടെ അമ്മ എംസി വത്സല (റിട്ട. പ്രിന്‍സിപ്പല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മങ്കട). സഹോദരി: ഡോ. അജിത (അസി.സര്‍ജന്‍, ഗവ പിഎച്ച്‌സി, കൂര്‍ക്കേഞ്ചരി, തൃശ്ശൂര്‍). മൃതദേഹം ഞായറാഴ്ച വൈകീട്ട് കോട്ടയം നീറിക്കാട്ടെ വീട്ടിലെത്തിക്കും.
സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് വീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം പേരൂര്‍ സെയ്ന്റ് ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തരിയില്‍. |