ലണ്ടന്‍: ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ തടവുകാരെ മോചിപ്പിച്ച നടപടി സര്‍ക്കാരിന് തിരിച്ചടിക്കുന്നു. കഴിഞ്ഞ ദിവസം ജയിലില്‍ നിന്ന് മോചിതനായ ആള്‍ ലൈംഗിക അതിക്രമം നടത്തി. ജയിലില്‍ നിന്ന് റെയില്‍വേ സ്റ്റേഷന്‍ വരെ കാറില്‍ ലിഫ്റ്റ് നല്‍കിയ വനിതാ ജയില്‍ ഓഫീസര്‍ക്ക് നേരെയാണ് അക്രമം നടത്തിയത്. ജയില്‍ മോചിതനായ ഇയാള്‍ രാവിലെ 10.30 ന് ഒരു ഓപ്പറേഷണല്‍ സപ്പോര്‍ട്ട് ഗാര്‍ഡിന്റെ അകമ്പടിയോടെ സിറ്റിംഗ്‌ബോണ്‍ സ്റ്റേഷനിലേക്കുള്ള ഒരു പൂള്‍ കാറില്‍ കയറിയിട്ടുണ്ട്. ഈ യാത്രയ്ക്കിടയിലാണ് ഇയാള്‍ ഗാര്‍ഡിനെ ആക്രമിച്ചത്. കാറില്‍ നിന്നിറങ്ങിയ ഈ അക്രമി എവിടെയുണ്ടെന്നത് ഇതുവരെയും വ്യക്തമല്ല. സ്റ്റേഷനില്‍ വാഹനം നിര്‍ത്തിയ ഉടന്‍ തന്നെ അയാള്‍ ഇറങ്ങുകയും തത്സമയം അവിടെയെത്തിയ, ലണ്ടനിലേക്കുള്ള ട്രെയിനില്‍ കയറി രക്ഷപ്പെടുകയും ചെയ്തു.
എസ് ഡി എസ് 40 എന്നറിയപ്പെടുന്ന പദ്ധതിയില്‍ ശിക്ഷ കാലയളവിന്റെ 40 ശതമാനമെങ്കിലും പൂര്‍ത്തിയായവരെയാണ് മോചിപ്പിച്ചത്. ജയിലിലെ തിരക്ക് മൂലം ശിക്ഷാ കാലാവധി പലര്‍ക്കും കുറച്ചു. പിന്നാലെയാണ് ലൈംഗീക അതിക്രമം. പല കുറ്റവാളികളും റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും അക്രമങ്ങളില്‍ പങ്കാളികളാകുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഏതായാലും സര്‍ക്കാരിന് തലവേദനയാകുകയാണ് തടവുകാരെ മോചിപ്പിക്കാനുള്ള നടപടി.