ലണ്ടന്‍: പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പാര്‍ലമെന്ററി നിയമങ്ങള്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയാകുന്നതിന് മുമ്പും ശേഷവും ലോര്‍ഡ് അല്ലി സ്റ്റാര്‍മറുടെ ഭാര്യ ലേഡി വിക്ടോറിയ സ്റ്റാര്‍മറിന് വിലകൂടിയ വസ്ത്രങ്ങളും ഒരു സ്വകാര്യ ഷോപ്പറിനെ ഏര്‍പ്പാട് ചെയ്യുകയും ചെയ്തെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് അന്വേഷണം. ലേബര്‍ പാര്‍ട്ടിയെ പിന്തുണക്കുന്നവര്‍ നേതാക്കള്‍ക്കും പ്രധാനമന്ത്രിക്കും സമ്മാനങ്ങളും സംഭാവനകളും നല്‍കാറുണ്ട്.
ടൈംസ് റിപ്പോര്‍ട്ട് പ്രകാരം ലോര്‍ഡ് അല്ലി 19000 പൗണ്ടിന്റെ വസ്ത്രങ്ങളും ഗ്ലാസുകളും പ്രധാനമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. 200 മില്യണ്‍ പൗണ്ട് ആസ്തിയുള്ള ലോര്‍ഡ് അല്ലി തെരഞ്ഞെടുപ്പില്‍ സ്റ്റാര്‍മറിനായി 20000 പൗണ്ട് ചിലവാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ന്യായീകരണവുമായി വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി രംഗത്തുവന്നു. പ്രധാനമന്ത്രിയുടെ വസ്ത്രങ്ങളുടെ ചെലവുകള്‍ക്കായി യുകെ സര്‍ക്കാര്‍ പ്രത്യേകമായി ഫണ്ടു നല്‍കുന്നില്ല. ലോക വേദിയില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ നേതാക്കള്‍ക്ക് വസ്ത്രമുള്‍പ്പെടെ കാര്യങ്ങള്‍ക്ക് അലവന്‍സ് നല്‍കുന്നില്ല.