Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 19th Sep 2024
 
 
UK Special
  Add your Comment comment
യുകെ വീണ്ടും കോവിഡ് ഭീതിയില്‍, പുതിയ വകഭേദം വന്‍ അപകടകാരി
reporter

ലണ്ടന്‍: യുകെ അടക്കമുള്ള യൂറോപ്യന്‍രാജ്യങ്ങള്‍ കോവിഡ് ഭീതിയില്‍. ജൂണില്‍ ജര്‍മ്മനിയിലാണ് കോവിഡിന്റെ അപകടകാരിയായ പുതിയ വകഭേദം കണ്ടെത്തിയത്. തഋഇ എന്ന പേരിലാണ് ഈ പുതിയ ജനിതക വകഭേദം അറിയപ്പെടുന്നത്. നിലവില്‍ മൂന്ന് ഭൂഖണ്ഡങ്ങളിലായി 15 രാജ്യങ്ങളില്‍ ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്. തണുത്ത കാലാവസ്ഥ ഉടലെടുക്കുന്നതിനനുസരിച്ച് കടുത്ത പ്രഹര ശേഷിയുള്ളതായി പുതിയ ജനത വകഭേദങ്ങള്‍ മാറുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.തഋഇ ഇപ്പോള്‍ ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കാലിഫോര്‍ണിയയിലെ സ്‌ക്രിപ്സ് റിസര്‍ച്ച് ട്രാന്‍സ്ലേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എറിക് ടോപോള്‍ പറഞ്ഞു. ആരോഗ്യ വിദഗ്ധര്‍ വരും ആഴ്ചകളില്‍ വേരിയന്റ് നിരീക്ഷിക്കുന്നത് തുടരുമെന്ന് കൈസര്‍ പെര്‍മനന്റെ സതേണ്‍ കാലിഫോര്‍ണിയയിലെ സാംക്രമിക രോഗങ്ങളുടെ റീജിയണല്‍ ചീഫ് ഡോ. എലിസബത്ത് ഹഡ്സണ്‍ പറഞ്ഞു.

കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ പടര്‍ന്നു പിടിക്കുകയാണെങ്കില്‍ അത് എന്തൊക്കെ ആരോഗ്യകരമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കും എന്ന ആശങ്ക ശക്തമാകുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. ജര്‍മ്മനി, നെതര്‍ലാന്‍ഡ്‌സ് എന്നിവയുള്‍പ്പെടെ പടിഞ്ഞാറന്‍ യൂറോപ്പില്‍ XEC റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അത് അതിവേഗം പടരുകയാണെന്നും ഡോ.ഹഡ്‌സണ്‍ പറഞ്ഞു. ഉയര്‍ന്ന തോതില്‍ ശരീരോഷ്മാവ് കൂടുന്നതും, തുടര്‍ച്ചയായ ചുമ , രുചിയോ മണമോ അറിയാനാകാത്ത അവസ്ഥ, ശ്വാസ തടസ്സം, ക്ഷീണം എന്നിവയാണ് X EC ബാധിച്ചവരുടെ രോഗലക്ഷണങ്ങള്‍. കൂടാതെ തലവേദന, തൊണ്ടവേദന , മൂക്കടപ്പ് തുടങ്ങിയ സാധാരണ ജലദോഷത്തിന്റെ രോഗലക്ഷണങ്ങളും ഇവര്‍ക്ക് വരാം. യുകെയിലും കോവിഡ് ബാധിച്ചവരുടെ എണ്ണം കൂടുന്നത് ആരോഗ്യമേഖലയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. രാജ്യത്ത് ഓരോ ആഴ്ചയിലും 4.3 ശതമാനം വര്‍ദ്ധനവ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടാകുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്.

 
Other News in this category

 
 




 
Close Window