Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 04th Oct 2024
 
 
UK Special
  Add your Comment comment
ബ്രിട്ടനിലെ യുവ ഡ്രൈവര്‍മാര്‍ അവരുടെ വരുമാനത്തിന്റെ പത്തു ശതമാനം ഇന്‍ഷൂറന്‍സിന് മാറ്റിവയ്‌ക്കേണ്ടി വരുന്നു
reporter

ലണ്ടന്‍: യുകെയിലെ യുവ ഡ്രൈവര്‍മാര്‍ വന്‍ പ്രതിസന്ധിയില്‍. വരുമാനത്തിന്റെ 10 ശതമാനത്തിലധികം കാര്‍ ഇന്‍ഷുറന്‍സിനായി ചെലവഴിക്കേണ്ടി വരുന്നു. പ്രതിവര്‍ഷം 2000 പൗണ്ട് വരെയാണ് പ്രീമിയമായി നല്‍കേണ്ടി വരുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 18 നും 21 നും ഇടയില്‍ പ്രായമുള്ള ഡ്രൈവര്‍മാര്‍ക്ക് ശരാശരി കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം ഇപ്പോള്‍ ഏകദേശം 2,350 പൗണ്ട് ആയിരിക്കുകയാണ് എന്ന കണ്‍ഫ്യൂസ്ഡ് ഡോട്ട് കോമിന്റെ ഏറ്റവും പുതിയ കണക്കില്‍ പറയുന്നു. ഈ കമ്പാരിസണ്‍ സൈറ്റിലെ ഏറ്റവും പുതിയ ഇന്‍ഷുറന്‍സ് പ്രീമിയം ഇന്‍ഡെക്‌സ് കാണിക്കുന്നത് ഈ പ്രായത്തിലുള്ളവരുടെ ഇന്‍ഷുറന്‍സ് തുകയില്‍ 17 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായി എന്നാണ്. ഇത് ഈ പ്രായത്തിലുള്ളവരുടെ ശരാശരി വാര്‍ഷിക വരുമാനമായ 23,668 പൗണ്ടുമായി താരതമ്യം ചെയ്യുമ്പോള്‍ അതിന്റെ 9.9 ശതമാനത്തോളം വരും. അതായത്, മൊത്തം വരുമാനത്തിന്റെ 9.9 ശതമാനം ചെലവാക്കേണ്ടി വരുന്നത് കാര്‍ ഇന്‍ഷുറന്‍സിനായിട്ടാണെന്ന് ചുരുക്കം.

തുക വര്‍ദ്ധിച്ചതോടെ അഞ്ചില്‍ ഒരാള്‍ വീതം വാഹനം ഓടിക്കുന്നത് കുറച്ചു കൊണ്ടു വരികയാണ്.

പ്രതിമാസ തവണകളായി ഇന്‍ഷുറന്‍സ് തുക അടയ്ക്കുന്നവര്‍ക്ക് 45 ശതമാനം വരെ എ പി ആര്‍ ചുമത്തുന്നതായി ദിസ് ഈസ് മണി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്‍ഷുറന്‍സ് സ്ഥാപനമായ ഐ ജി ഒ4, തെക്കന്‍ ലണ്ടനില്‍ 999.95 വാര്‍ഷിക ഇന്‍ഷുറന്‍സ് ക്വോട്ട് ചെയ്ത ഉപഭോക്താവിനോട് മാസത്തവണ ആണെങ്കില്‍ ആ തുക 1,158.11 പൗണ്ട് ആയി വര്‍ദ്ധിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. അതായത് 41.5 ശതമാനത്തിന്റെ വര്‍ദ്ധനവ്. ഐ ജി04 അവരുടെ ശരാശരി എ പി ആര്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ രംഗത്തെ പ്രമുഖരായ സ്വിന്‍ടണ്‍, ഹേസ്റ്റിംഗ്സ് ഡയറക്ട്,എ എ തുടങ്ങിയവര്‍ ശരാശരി 26.9 ശതമാനത്തിനും 33.8 ശതമാനത്തിനും ഇടയില്‍ എ പി ആര്‍ ഈടാക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.

 
Other News in this category

 
 




 
Close Window