Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=113.688 INR  1 EURO=95.6297 INR
ukmalayalampathram.com
Fri 16th May 2025
 
 
സിനിമ
  Add your Comment comment
മുകേഷിനും ജയസൂര്യക്കും എതിരേ പരാതി പറഞ്ഞ യുവതിക്കെതിരേ പരാതിയുമായി മറ്റൊരു യുവതി; സെക്‌സ് മാഫിയയുടെ ആളാണെന്ന് ആരോപണം
Text By: Reporter, ukmalayalampathram
മുകേഷും ജയസൂര്യയും ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പരാതിയുമായി ബന്ധുവായ യുവതി. മൂവാറ്റുപുഴ സ്വദേശിനിയാണ് പരാതിയുമായി രംഗത്തെത്തിയത്. പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ ചെന്നൈയിലെ ഒരു സംഘത്തിനു മുന്നില്‍ കാഴ്ചവച്ചു എന്നാണ് നടിക്കെതിരായ ആരോപണം. കുറെ പെണ്‍കുട്ടികളെ നടി ലൈംഗിക അടിമകളാക്കി. നടി സെക്‌സ് മാഫിയയുടെ ഭാഗമാണെന്നും യുവതി പറഞ്ഞു. ഇതുസംബന്ധിച്ച് ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നല്‍കി.

''2014ല്‍ സംഭവം നടക്കുന്ന സമയത്ത് എനിക്ക് 16 വയസായിരുന്നു. ഈ വ്യക്തി ഇപ്പോള്‍ പലര്‍ക്കെതിരെയും ആരോപണങ്ങളുമായി രംഗത്തെത്തിയപ്പോള്‍, അങ്ങനെയല്ലെന്ന് പുറത്ത് അറിയിക്കണമെന്ന് തോന്നി. പത്താം ക്ലാസ് കഴിഞ്ഞുള്ള വെക്കേഷന്‍ സമയമാണ്. സിനിമ ഓഡിഷനെന്ന് പറഞ്ഞാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഓഡിഷന്‍ ഉണ്ടെന്ന് പറഞ്ഞ് ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ അഞ്ചാറ് പുരുഷന്മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവര്‍ എന്നെ തൊടുകയൊക്കെ ചെയ്തു. ഞാന്‍ ഒരുപാട് ബഹളം വച്ചും കരഞ്ഞുമാണ് രക്ഷപ്പെട്ടത്.

അവര്‍ തന്നെ എന്നെ തിരിച്ചു വീട്ടിലാക്കുകയും ചെയ്തു. നിന്നെ നല്ല രീതിയില്‍ അവര്‍ നോക്കും, ചെറിയ അഡ്ജസ്റ്റ്‌മെന്റ് ചെയ്താല്‍ മതിയെന്നാണ് പുള്ളിക്കാരി എന്നോട് പറഞ്ഞത്. ഒരു ലൈംഗിക തൊഴിലാളി ആകുന്ന രീതിയിലായിരുന്നു സംസാരം. എന്റെ പ്രായത്തിലുള്ള കുട്ടികളെ ദുബായിലടക്കം കൊണ്ടുപോയിട്ടുണ്ടെന്നാണ് ഇവര്‍ പറഞ്ഞത്''- യുവതി പറഞ്ഞു.
 
Other News in this category

 
 




 
Close Window