Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=111.1235 INR  1 EURO=93.5629 INR
ukmalayalampathram.com
Sun 23rd Mar 2025
 
 
സിനിമ
  Add your Comment comment
കങ്കുവയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു; നവംബര്‍ 14 നാണ് ചിത്രം ആഗോളതലത്തില്‍ റിലീസ് ചെയ്യുക
Text By: Reporter, ukmalayalampathram
സിനിമയുടെ നിര്‍മ്മാതാക്കളായ സ്റ്റുഡിയോ ഗ്രീന്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഒക്ടോബര്‍ 10 നായിരുന്നു ചിത്രം ആദ്യം റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ രജനികാന്ത് ചിത്രം വേട്ടയ്യനും അതേദിവസം റിലീസ് ചെയ്യുന്നതിനാല്‍ ക്ലാഷ് റിലീസ് വേണ്ടെന്ന് തീരുമാനത്താലാണ് റിലീസ് മാറ്റിയത്.

പിരീഡ് ആക്ഷന് ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങുന്ന കങ്കുവയുടെ ബജറ്റ് 350 കോടിയാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ, യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ഈ ചിത്രം ഒരുക്കുന്നത്. ബോളിവുഡ് നടന്‍ ബോബി ഡിയോള്‍ വില്ലനായി എത്തുന്ന കങ്കുവയിലെ നായികാ വേഷം ചെയ്യുന്നത് ദിശാ പട്ടാണിയാണ്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം- വെട്രി പളനിസാമി, എഡിറ്റര്‍- നിഷാദ് യൂസഫ്, കലാസംവിധാനം- മിലന്‍, രചന- ആദി നാരായണ, സംഭാഷണം- മദന്‍ കര്‍ക്കി, ആക്ഷന്‍- സുപ്രീം സുന്ദര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അനുവര്‍ധന്‍, ദത്ഷാ പിള്ളൈ, വസ്ത്രങ്ങള്‍- രാജന്‍, മേക്കപ്പ്- സെറീന, കുപ്പുസാമി, സ്‌പെഷ്യല്‍ മേക്കപ്പ്- രഞ്ജിത് അമ്പാടി, നൃത്ത സംവിധാനം- ഷോബി, പ്രേം രക്ഷിത് തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
 
Other News in this category

 
 




 
Close Window